റെയ്ന ഇനി പ്രിയങ്കയുടെ പ്രിയതമന്‍, എന്നും എപ്പോളും

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 4 ഏപ്രില്‍ 2015 (09:40 IST)
പ്രൌഡ ഗംഭീരമായ ചടങ്ങില്‍ ക്രിക്കറ്റ് ലോകത്തിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും സാക്ഷി നില്‍ക്കെ തന്റെ ബാല്യകാല സഖി പ്രിയനകയെ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ജീവിത സഖിയാക്കി. വെള്ളിയാഴ്ച രാത്രി ലീലാപാലസില്‍ നടന്ന ചടങ്ങില്‍ വച്ചാണ് റെയ്‌ന ബാല്യകാല സുഹൃത്ത് കൂടിയായ പ്രിയങ്കയുടെ കഴുത്തില്‍ മിന്നുകെട്ടിയത്.

ഇന്ത്യന്‍ ടീമിലെയും യുപി ടീമിലെയും ചെന്നൈ സൂപ്പര്‍ കിങ്‌സിലെയും സുഹൃത്തുക്കള്‍ വിവാഹത്തിനെത്തി. കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമാണ് വിരാട് കോലി വിവാഹത്തിനെത്തിയത്. വിവാഹം കഴിഞ്ഞെങ്കിലും മധുവിധു ഉടന്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ശേഷമാകും. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമാണ് റെയ്ന. ഇറ്റലിയിലെ മിലാനാണ് മധുവിധുവിനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് വിവരം.

വിവാഹത്തോടെ ഭാര്യയുടെ കരിയര്‍ നശിപ്പിക്കാന്‍ സുരേഷ് റെയ്‌ന തയ്യാറല്ല. ഹോളണ്ടില്‍ ബാങ്കിങ് മേഖലയില്‍ ജോലിചെയ്യുന്ന ഭാര്യ ചൗധരി വിവാഹശേഷവും അവിടെത്തന്നെ തുടരുമെന്ന് റെയ്‌ന. താന്‍ ഹോളണ്ടിലേക്ക് പോകുന്നകാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്.
റെയ്‌ന ലോകമറിയുന്ന ക്രിക്കറ്റ് താരമാണെങ്കിലും പ്രിയങ്ക ക്രിക്കറ്റ് പ്രേമിയല്ല. ലയണല്‍ മെസ്സിയും റോബിന്‍ വാന്‍പേഴ്‌സിയുമാണ് പ്രിയങ്കയുടെ ഇഷ്ടതാരങ്ങള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :