കൊല്‍ക്കത്ത ടെസ്റ്റ്: ഇന്ത്യ 316ന് പുറത്ത്; ന്യൂസിലന്‍ഡിന് ബാറ്റിങ്ങ് തകര്‍ച്ച

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 316 റണ്‍സില്‍ അവസാനിച്ചു.

സജിത്ത്| Last Updated: ശനി, 1 ഒക്‌ടോബര്‍ 2016 (11:46 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 316 റണ്‍സില്‍ അവസാനിച്ചു. 239/7 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അവസാന വിക്കറ്റില്‍ ഷാമിയും സാഹയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 35 റണ്‍സാണ് ഇന്ത്യയെ 300 കടത്താന്‍ സഹായിച്ചത്.

ഷാമിയെ കൂട്ടുപിടിച്ചാണ് സാഹ പൊരുതിയത്.
54 റണ്‍സുമായി പുറത്താകാതെ നിന്ന സാഹയ്ക്ക് 14 റണ്‍സെടുത്ത ഷാമി മികച്ച പിന്തുണ നല്‍കുകയും ചെയ്തു. തുടര്‍ന്ന് ബാറ്റിങ്ങ് ആരംഭിച്ച ന്യൂസിലന്‍ഡിന് രണ്ട് വിക്കറ്റ് നഷ്ടമായി. 13 റണ്‍സെടുത്ത ഗുപ്റ്റിലിനെ ഭുവനേശ്വര്‍ കുമാറാണ് മടക്കിയത്. ലാതം ഒരു റണ്‍സുമായി ഷാമിയുടെ മുന്നില്‍ കീഴടങ്ങി. അവസാന വിവരം ലഭിക്കുമ്പോള്‍ 20ന് രണ്ട് എന്ന നിലയിലാണ് ന്യൂസിലന്‍ഡ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :