'ടോസ് എനിക്കോ?' ഒടുവില്‍ അത് സംഭവിച്ചു, കോലിക്ക് ആശ്ചര്യം

രേണുക വേണു| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (15:09 IST)

അങ്ങനെ ആ നാണക്കേട് ഇന്ത്യന്‍ നായകന്‍ വിരാട് കോലി മാറ്റിയെടുത്തു. തുടര്‍ച്ചയായി ടോസ് നഷ്ടപ്പെടുന്ന നായകന്‍ എന്ന് ഇനി ആരും കളിയാക്കില്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ടോസ് ജയിക്കുകയും ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഇംഗ്ലണ്ടില്‍ കഴിഞ്ഞ എട്ട് ടെസ്റ്റുകളിലും കോലിക്ക് നഷ്ടമായിരുന്നു. ആദ്യമായാണ് ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരത്തില്‍ കോലി ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് ടോസ് ചെയ്തത്. പതിവില്‍ നിന്ന് വിപരീതമായി ടോസിന് ഉപയോഗിച്ച നാണയം മുകളിലേക്ക് പോകുന്നത് കണ്ട് കോലിക്കും ടെന്‍ഷനായി. എന്നാല്‍, നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ടില്‍ ടോസ് ജയിച്ചിരിക്കുകയാണ് വിരാട് കോലി. ടോസ് ജയിച്ചപ്പോള്‍ തനിക്ക് ആശ്ചര്യവും ഞെട്ടലും തോന്നി എന്നാണ് കോലി പറഞ്ഞത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :