ഇത്തവണ രണ്ട് സ്പിന്നര്‍മാരെ ഇറക്കാന്‍ ഇന്ത്യ; സാധ്യതാ ഇലവന്‍ ഇങ്ങനെ

രേണുക വേണു| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (11:22 IST)

ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ തുടങ്ങാന്‍ പോകുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രണ്ട് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യത. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച രവീന്ദ്ര ജഡേജയ്‌ക്കൊപ്പം രവിചന്ദ്രന്‍ അശ്വിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. നാല് പേസര്‍മാര്‍ക്ക് പകരം മൂന്ന് പേസര്‍മാരായിരിക്കും മൂന്നാം ടെസ്റ്റില്‍ കളിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇഷാന്ത് ശര്‍മ പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും മൂന്ന് പേസര്‍മാര്‍. ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും തുടരും. ടെസ്റ്റ് അരങ്ങേറ്റത്തിനായി സൂര്യകുമാര്‍ യാദവ് ഇനിയും കാത്തിരിക്കേണ്ടിവരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :