രേണുക വേണു|
Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (15:08 IST)
വിരാട് കോലിയുടെ മോശം ഫോം തന്നെ വേദനിപ്പിക്കുന്നതായി താരത്തിന്റെ ബാല്യകാല പരിശീലകന് രാജ്കുമാര് ശര്‍മ. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ കോലി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് താന്‍ അറിഞ്ഞതെന്നും രാജ്കുമാര് ശര്‍മ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുമ്പോള്‍ നാലാം റാങ്കില്‍ ആയിരുന്നു കോലി. രണ്ടാം ടെസ്റ്റ് കഴിഞ്ഞപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് താരം പിന്തള്ളപ്പെട്ടു.
'ഞാന്‍ തീര്‍ച്ചയായും കോലിയോട് സംസാരിക്കും. എന്തെങ്കിലും ഉപദേശങ്ങള്‍ നല്കി അദ്ദേഹത്തെ ഉത്തേജിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവസാന മത്സരത്തില്‍ ജയിച്ചതിന്റെ വലിയ സന്തോഷത്തിലാണ് കോലി ഇപ്പോള്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വ്യക്തിഗത റണ്‍സിനെ കുറിച്ച് അദ്ദേഹം ആലോചിക്കുകയോ ടെന്‍ഷനടിക്കുകയോ ചെയ്യുന്നില്ല. ഉടന്‍ അദ്ദേഹമൊരു സെഞ്ചുറി നേടുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ,' രാജ്കുമാര് പറഞ്ഞു.