ഏകദിന റാങ്കിങ് പട്ടിക പുറത്ത്, ഒന്നാം സ്ഥാനം നിലനിർത്തി കോലി, രോഹിത് രണ്ടാമൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (19:06 IST)
ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗ് പട്ടികയിൽ ഒന്നാ സ്ഥാനം നിലനിർത്തി ഇന്ത്യൻ നായകൻ വിരാട് കോലി. സഹതാരവും ഇന്ത്യയുടെ വൈസ് ക്യാപ്‌റ്റനുമായ രോഹിത് ശർമയാണ് പട്ടികയിൽ രണ്ടാമത്.

കൊവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം വിരാട് കോലിയും രോഹിത് ശർമ്മയും ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ല. എന്നാൽ ഇത് റാങ്കിങിനെ ബാധിച്ചിട്ടില്ല. നിലവിൽ 871 പോയിന്റുകളുമായി കോലി പട്ടികയിൽ ഒന്നാമതാണ് രോഹിത്തിന് 855 പോയിന്റുകളാണുള്ളത്. അതേസമയം ഓസീസിനെതിരായ സെഞ്ചുറി പ്രകടനത്തോടെ ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോ ആദ്യ പത്തിൽ ഇടം പിടിച്ചു.

അതേസമയം ഐസിസി ബൗളർമാരുടെ പട്ടികയിൽ ന്യൂസിലൻഡ് താരം ട്രെൻഡ് ബോൾട്ടാണ് മുന്നിൽ. ഇന്ത്യയുടെ ജസ്‌പ്രീ‌ത് ബു‌മ്ര രണ്ടാമതുള്ള പട്ടികയിൽ ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സ് മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് നാലാമതായി ഇടം കണ്ടെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :