അനുബന്ധ വാര്‍ത്തകള്‍
- ലെജൻഡ്‌സ് ലീഗിൽ ഇക്കുറി കളിക്കാൻ സച്ചിനില്ല!
- സംസ്ഥാനത്ത് ഇന്ന് 5296 പേർക്ക് കൊവിഡ്, 35 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി 8ന് മുകളിൽ
- ഇനി കളി മാറും! കുറഞ്ഞ ഓവർ നിരക്കിന് ഫീൽഡറെ നഷ്ടമാവും: ടി20യിൽ പുതിയ മാറ്റങ്ങളുമായി ഐസിസി
- നാല് ദിവസത്തിനുള്ളിൽ ശരിയാകും, കേപ്‌ടൗണിൽ കളിക്കാൻ കോലി എത്തും
- മോശം ക്യാപ്റ്റൻസി, വില്ലനായി പന്ത്, പരിക്കിൽ വലഞ്ഞ് സിറാജ്: രണ്ടാം ടെസ്റ്റ് തോൽവിയ്ക്ക് പിന്നിലെ കാരണങ്ങൾ
രാഹുൽ ദ്രാവിഡിനെ മറികടക്കാൻ കോലി, കേപ്‌ടൗണിൽ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം
പരമ്പര വിജയം നിർണയിക്കുന്ന നിർണായകമായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലി കളിക്കുമെന്ന് സൂചന. രാഹുൽ ദ്രാവിഡിന്റെ വമ്പൻ റെക്കോർഡാണ് കോലിയെ കേപ് ടൗണിൽ കാത്തിരിക്കുന്നത്. സൗത്താഫ്രിക്കയിൽ ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയ രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കാൻ 14 റൺസ് മാത്രമാണ് കോലിക്ക് ആവശ്യമുള്ളത്.
സൗത്താഫ്രിക്കയിൽ 611 റൺസാണ് താരം നേടിയുട്ടുള്ളത്. 50.91 ആണ് ബാറ്റിങ് ശരാശരി. സൗത്താഫ്രിക്കയിൽ 11 ടെസ്റ്റിൽ നിന്നാണ് ദ്രാവിഡ് 624 റൺസ് കണ്ടെത്തിയത്. 15 ടെസ്റ്റിൽ നിന്ന് 46.44 ശരാശരിയിൽ 1161 റൺസ് നേടിയിട്ടുള്ള ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറാണ് പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യൻ താരം.
അതേസമയം കേപ് ടൗണിൽ അവസാന മത്സരത്തിനിറങ്ങുമ്പോൾ സൗത്താഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടം എന്ന ചരിത്രനേട്ടവും ഇന്ത്യയ്ക്ക് മുന്നിലുണ്ട്. കോലി ടീമിലേയ്ക്കെത്തുമ്പോൾ ഹനുമാ വിഹാരിക്കാവും ടീമിൽ സ്ഥാനം നഷ്ടമാവുക എന്നാണ് സൂചന.