മോശം ക്യാപ്‌റ്റൻസി, വില്ലനായി പന്ത്, പരിക്കിൽ വലഞ്ഞ് സിറാജ്: രണ്ടാം ടെസ്റ്റ് തോൽവിയ്ക്ക് പിന്നിലെ കാരണങ്ങൾ

അഭിറാം മനോഹർ| Last Modified വെള്ളി, 7 ജനുവരി 2022 (14:41 IST)
സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റ് വിജയത്തോടെ ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ തങ്ങൾ ഇതുവരെ തോൽക്കാത്ത ജൊഹാനസ്‌ബർഗിൽ രണ്ടാം ടെസ്റ്റ് മത്സരത്തിനിറങ്ങിയത്.എന്നാൽ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ അഭാവത്തിൽ ഇറങ്ങിയ മത്സരത്തിൽ ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു.

ഇന്ത്യൻ നായകൻ വിരാട് കോലിയുടെ അഭാവത്തിൽ കെഎൽ രാഹുലിന്റെ ക്യാപ്‌റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യൻ ഒരു കോലി ഫാക്‌ടറിന്റെ അഭാവം പ്രകടമായിരുന്നു. കളിക്കാരുടെ ശരീരഭാഷ തന്നെ നിരാശയുടേതായത് കളിക്കളത്തിലും പ്രതിഫലിച്ചു.ക്യാപ്റ്റനെന്ന നിലയിൽ മത്സരത്തിൽ ഒരു ഘട്ടത്തിലും സൗത്താഫിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൽ കെഎൽ രാഹുലിനായില്ല.

ഗാബ്ബയിലും സിഡ്‌നിയിലും മികച്ച ഇന്നിങ്സുകൾ കളിച്ച റിഷബ് പന്ത് സൗത്താഫിക്കയിൽ പൂർണപരാജയമായതും ഇന്ത്യയെ നിരാശപ്പെടുത്തി. രണ്ടാം ടെസ്റ്റിൽ പന്ത് തന്റെ വിക്കറ്റ് വലിച്ചെറിയുക കൂടി ചെയ്‌തത് വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. അതേസമയം വിദേശപിച്ചുകളിൽ മികച്ച പ്രകടനം നടത്തിയിരുന്ന മുഹമ്മദ് സിറാജിന് പരിക്കേറ്റതും ടീമിനെ ബാധിച്ചു.

എതിര്‍ ടീമിനെതിരേ മാനസികമായി ആധിപത്യം നേടിയെടുക്കാൻ സാധിക്കുന്ന സിറാജിന്റെ സ്പെല്ലുകൾ മത്സരത്തിൽ കാണാനായില്ല. സിറാജിന്റെ പരിക്ക് ഇന്ത്യൻ ബൗളിങ് നിരയുടെ പ്രഹരശേഷി തന്നെ കുറയ്ക്കാൻ ഇടയായി.അതേസമയം ഫീൽശിൽ നിർണായകമായ ക്യാച്ചുകൾ ഇന്ത്യൻ നിര കൈവിട്ടതും തിരിച്ചടിയായി.മധ്യനിരയിൽ അജിങ്ക്യ രഹാനെയും പുജാരെയും റൺസ് കണ്ടെത്തിയെങ്കിലും മധ്യനിരയുടെ അസ്ഥിരത ടീമിനെ ദോഷകരമായാണ് ബാധിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :