സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ആര്‍ക്കായാലും വീഴ്ചകള്‍ സംഭവിക്കാം, സ്വാഭാവികം; അര്‍ഷ്ദീപ് സിങ്ങിനെ പിന്തുണച്ച് കോലി

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ആര്‍ക്കായാലും വീഴ്ചകള്‍ സംഭവിക്കാമെന്നും അത് സ്വാഭാവികമാണെന്നും കോലി പറഞ്ഞു

രേണുക വേണു| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (09:26 IST)

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിര്‍ണായക സമയത്ത് ക്യാച്ച് നഷ്ടപ്പെടുത്തിയ അര്‍ഷ്ദീപ് സിങ്ങിനെ പിന്തുണച്ച് വിരാട് കോലി. അര്‍ഷ്ദീപിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നതിനിടെയാണ് പിന്തുണയുമായി കോലി രംഗത്തെത്തിയത്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ആര്‍ക്കായാലും വീഴ്ചകള്‍ സംഭവിക്കാമെന്നും അത് സ്വാഭാവികമാണെന്നും കോലി പറഞ്ഞു.

' സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ആര്‍ക്കായാലും വീഴ്ചകള്‍ സംഭവിക്കും. ഇതൊരു വലിയ മത്സരമായിരുന്നു. സാഹചര്യവും ഏറെ സമ്മര്‍ദ്ദമുള്ളത്. ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ ആദ്യ മത്സരം കളിച്ചത് എനിക്ക് ഓര്‍മ വന്നു. അഫ്രീദിയുടെ പന്തില്‍ മോശം ഷോട്ട് കളിച്ച് ഞാന്‍ ഔട്ടായി. എനിക്ക് ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ അഞ്ച് വരെ ആ നിമിഷം എന്നെ വേട്ടയാടുകയായിരുന്നു. ഞാന്‍ ഇനി കളിക്കാന്‍ പോകുന്നില്ല എന്ന് പോലും എനിക്ക് തോന്നി. മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്,' കോലി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :