ഇത് പഴയ കോലിയല്ല, സ്പിന്നിന് മുന്നിൽ പതറുന്നു, ആഭ്യന്തര ക്രിക്കറ്റ് കളിച്ച് പ്രശ്നം പരിഹരിക്കണമായിരുന്നു: വിമർശനവുമായി അനിൽ കുംബ്ലെ

Kohli's dismissal
Kohli's dismissal
അഭിറാം മനോഹർ| Last Modified ഞായര്‍, 27 ഒക്‌ടോബര്‍ 2024 (11:13 IST)
ന്യൂസിലന്‍ഡിനായ ടെസ്റ്റ് പരമ്പരയില്‍ സ്പിന്നിനെതിരെയുള്ള വിരാട് കോലിയുടെ ദൗര്‍ബല്യം പ്രകടമായെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്‍ താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ. സ്പിന്‍ ബൗളിംഗിനെതിരായ കോലിയുടെ ദൗര്‍ബല്യം പരിഹരിക്കാനായി കോലി ആഭ്യന്തര ക്രിക്കറ്റില്‍ ഇറാനില്‍ കപ്പിലോ മറ്റോ പരിശീലനം നടത്തണമായിരുന്നുവെന്നും കുംബ്ലെ പറഞ്ഞു.

കോലിയെ ഏറെ നാളായി സ്പിന്നര്‍മാര്‍ ബുദ്ധിമുട്ടിക്കുന്നു. ഈ ദൗര്‍ബല്യമാണ് സാന്റനര്‍ മുതലെടുത്തത്. കേവലം നെറ്റ്‌സിലെ പ്രാക്ടീസ് കൊണ്ട് ഇത് മറികടക്കാനാകില്ല. ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുത്ത കോലി ഈ പ്രശ്‌നത്തിന് പരിഹാരം കാണണമായിരുന്നു. കുംബ്ലെ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ പൂനെ ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ ഒരു റണ്‍സിനും രണ്ടാം ഇന്നിങ്ങ്‌സില്‍ 17 റണ്‍സിനുമാണ് കോലി പുറത്തായത്. മിച്ചല്‍ സാന്റനറായിരുന്നു 2 ഇന്നിങ്ങ്‌സിലും കോലിയെ പുറത്താക്കിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :