ടി20 ലോകകപ്പുകളിലായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോലി. ബംഗ്ലാദേശിനെതിരെ അഡ്ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൽ 16 റൺസ് സ്വന്തമാക്കിയതോടെയാണ് കോലി നേട്ടം സ്വന്തമാക്കിയത്. 31 ഇന്നിങ്ങ്സുകളിൽ നിന്ന് 1016 റൺസ് സ്വന്തമാക്കിയിരുന്ന ശ്രീലങ്കയുടെ മഹേള ജയവർധയെയാണ് കോലി മറികടന്നത്. 25 മത്സരങ്ങളിൽ നിന്നും 23 ഇന്നിങ്ങ്സുകളിൽ നിന്നുമാണ് കോലിയുടെ നേട്ടം. 23 ഇന്നിങ്ങ്സുകളിൽ നിന്നും 88.75 ശരാശരിയിൽ...