കോലിയുടെ നൂറാം ടെസ്റ്റ് ബെംഗളൂരുവിൽ: പിങ്ക് ബോൾ ടെസ്റ്റിൽ എതിരാളികൾ ശ്രീലങ്ക

അഭിറാം മനോഹർ| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (14:35 IST)
ഈ വർഷത്തെ ഇന്ത്യയുടെ പിങ്ക് ബോൾ ടെസ്റ്റ് ശ്രീലങ്കയ്ക്കെതിരെ ബെംഗളൂരുവിൽ നടത്തിയേക്കുമെന്ന് സൂചന. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് 3 ടി20 മത്സരങ്ങളടങ്ങിയ പരമ്പരയും നടക്കും. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള വേദി ബെംഗളൂരുവാണോ എന്നതിൽ ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല. കോലിയുടെ നൂറാം ടെസ്റ്റ് മത്സരം കൂടിയാണ് ഇതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ബെംഗളൂരുവിലും മൊഹാലിയിലുമാണ് ടെസ്റ്റ് മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. മൊഹാലിയിലെ ഡ്യൂ ഫാക്‌ടർ പരിഗണിച്ചാണ് പിങ്ക് ബോൾ ടെസ്റ്റിന് ബെംഗളൂരു പരിഗണിക്കുന്നത്. ആർസി‌ബി നായകൻ കൂടിയായിരുന്ന വിരാട് കോലി തന്റെ നൂറാം ടെസ്റ്റിൽ ബെംഗളൂരുവിൽ ‌തന്നെ കളിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :