ഐപിഎൽ താരലേലത്തിന് 590 കളിക്കാർ, അന്തിമ പട്ടിക പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (16:32 IST)
ഫെബ്രുവരി 12,13 തിയതികളിലായി നടക്കുന്ന താര ലേലത്തിൽ ഫ്രാഞ്ചൈസികൾക്ക് മുന്നിലെത്തുക 590 ക്രിക്കറ്റ് താരങ്ങൾ. 590 പേരിൽ 228 താരങ്ങൾ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചവരും 335 താരങ്ങൾ ഇതുവരെ അരങ്ങേറ്റം നടത്താത്തവരുമാണ്. അസോസിയേറ്റ് രാജ്യങ്ങളിൽ നിന്ന് ഏഴ് കളിക്കാരും ഇക്കുറി ലേലത്തിനുണ്ട്.

ശ്രേയസ് അയ്യർ,ശിക്ഹർ ധവാൻ,ആർ അശ്വിൻ,മുഹമ്മദ് ഷമി,ഇഷാൻ കിഷൻ,രഹാനെ,സുരേഷ് റെയ്‌ന,ചഹൽ,വാഷിങ്‌ടൺ,സുന്ദർ,ശാർദൂൽ ഠാക്കൂർ,ദീപക് ചാഹർ,ഇഷാന്ത് ശർമ,ഉമേഷ് യാദവ് എന്നിവരാണ് ലേലത്തിലുള്ള പ്രമുഖ ഇന്ത്യൻ താരങ്ങൾ.

590 കളിക്കാരിൽ 48 പേരുടെ അടിസ്ഥാന വില 2 കോടിയാണ്. 1.5 കോടി അടിസ്ഥാന വിലയുള്ള 20 കളിക്കാരുണ്ട്. 34 കളിക്കാരുടെ അടിസ്ഥാന വില ഒരു കോടി രൂപയാണ്.ഓസ്ട്രേലിയയിൽ നിന്ന് മാത്രം 47 കളിക്കാരാണ് ഫൈനൽ ലേലത്തിനായി ലിസ്റ്റ് ചെയ്യപ്പെട്ടത്.

34 വെസ്റ്റിൻഡീസ് താരങ്ങൾ, സൗത്താഫ്രിക്കയിൽ നിന്ന് 33, ന്യൂസിലൻഡ് 24,23 വീതം ഇംഗ്ലണ്ട്,ശ്രീലങ്കൻ താരങ്ങൾ. 17 അ‌ഫ്‌ഗാൻ താരങ്ങൾ ലേലത്തിനെത്തും. ബംഗ്ലാദേശ്, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നും 5 വീതം താരങ്ങൾ, നമീബിയയിൽ നിന്നും മൂന്നും സ്കോട്ട്‌ലൻഡിൽ നിന്നും രണ്ടും കളിക്കാരുണ്ട്. സിംബാ‌വ്‌വെ,നേപ്പാൾ യുഎസ്എ എന്നിവിടങ്ങളിൽ നിന്നും ഓരോ കളിക്കാരും ലേലത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :