എല്ലാവരും എളുപ്പത്തില്‍ ജയിക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ വെല്ലിവിളികളെ ഞാന്‍ ഇഷ്ടപ്പെടുന്നു:ലോകകപ്പിനെ പറ്റി വിരാട് കോലി

അഭിറാം മനോഹർ| Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (17:00 IST)
ഏഷ്യാകപ്പിലെ ആദ്യമത്സരത്തില്‍ നാളെ ഇന്ത്യ പാകിസ്ഥാനെ നേരിടാന്‍ ഒരുങ്ങുകയാണെങ്കിലും ഇപ്പോഴും ലോകകപ്പിനെ പറ്റിയുള്ള പ്രതീക്ഷകളിലാണ് രാജ്യം. ഏഷ്യാകപ്പ് സ്വന്തമാക്കി ലോകകപ്പും ഇന്ത്യയ്ക്ക് തന്നെ നേടാനാവുമെന്ന് ആരാധകര്‍ കരുതുന്നു. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലോകകപ്പിനെ പറ്റി സംസാരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി.

ഇന്ത്യന്‍ ആരാധകരും ടീമംഗങ്ങളുമെല്ലാം എളുപ്പത്തില്‍ ഇന്ത്യ ലോകകപ്പ് നേടാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഞാന്‍ എല്ലായ്‌പ്പോഴും വെല്ലുവിളികളെ ഇഷ്ടപ്പെടുന്നു. ഏതൊരു വെല്ലിവിളിയും നേരിടാന്‍ നാം തയ്യാറാകണം. പ്രതിസന്ധികളില്‍ ആവേശഭരിതരാകണം അല്ലാതെ പ്രതിസന്ധികളില്‍ ഒളിച്ചോടരുത്. ക്രിക്കറ്റില്‍ കഴിഞ്ഞ 15 വര്‍ഷമായി അത്തരം വെല്ലുവിളികളെ ഞാന്‍ ഇഷ്ടപ്പെടുന്നു. ലോകകപ്പിനെയും അത്തരത്തില്‍ ഒരു വെല്ലുവിളിയായാണ് ഞാന്‍ കാണുന്നത്. കോലി പറഞ്ഞു.

2008ല്‍ ദേശീയ ടീമില്‍ അരങ്ങേറിയ കോലി ഈ വര്‍ഷമാണ് ദേശീയ ടീമില്‍ 15 വര്‍ഷക്കാലം പിന്നിട്ടത്. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായ കോലി 2008ല്‍ നായകനെന്ന നിലയില്‍ അണ്ടര്‍ 19 ലോകകിരീടവും സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2015,2019 ലോകകപ്പുകളില്‍ ലോകകപ്പ് നേട്ടം സ്വന്തമാക്കാന്‍ കോലിയ്ക്ക് സാധിച്ചില്ല. 2023ല്‍ വീണ്ടുമൊരു ലോകകിരീടമാണ് കോലി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :