രാജ്യാന്തര ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍, ചരിത്രം കുറിച്ച് ഡാനിയല്ലെ മക്ഗഹേ

അഭിറാം മനോഹർ| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (21:05 IST)
രാജ്യാന്തര ടി20 ക്രിക്കറ്റ് പോരാട്ടത്തില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ താരമായി ഡാനിയല്ലെ മക്ഗഹേ. വനിത ടി20 ക്രിക്കറ്റില്‍ കാനഡയ്ക്ക് വേണ്ടിയാണ് ഡാനിയല്ലെ കളത്തിലിറങ്ങിയത്. കാനഡയിലെ ഓപ്പണിംഗ് ബാറ്ററാണ് ഡാനിയല്ലെ. അടുത്ത വര്‍ഷം ബംഗ്ലാദേശില്‍ നടക്കുന്ന വനിത ടി20 ക്രിക്കറ്റ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പിലാണ് ഡാനിയല്ലെ ടീമില്‍ പ്രവേശിച്ചിട്ടുള്ളത്.

ട്രാന്‍സ്‌ജെന്‍ഡര്‍മാരെ മത്സരത്തിനിറങ്ങാന്‍ അനുവദിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഡാനിയല്ലെ രാജ്യാന്തര മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നത്. തന്റെ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കാന്‍ കഴിയുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും താന്‍ ആദരിക്കപ്പെട്ടെന്നും ഡാനിയല്ലെ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 4 ടീമുകള്‍ പങ്കെടുക്കുന്ന അമേരിക്കാസ് ക്വാളിഫയിങ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം കാനഡയും ബ്രസീലും തമ്മിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :