കൊച്ചി ഏകദിനം, ടീമുകള്‍ ഇന്നെത്തും

കൊച്ചി, ഏകദിനം, ക്രിക്കറ്റ്, ഇന്ത്യ, വെസ്റ്റിന്‍ഡീസ്
കൊച്ചി| VISHNU.NL| Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (09:49 IST)
ബുധനാഴ്ച കൊച്ചിയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് മത്സരത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നെത്തും. വിരാട് കോലി, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ഭുവനേശ്വര്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ആദ്യമെത്തുക. 11.40 ന് ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തുന്ന സംഘത്തിനു പിന്നാലെ മറ്റ് ടീമംഗങ്ങളും എത്തും.

അതേസമയം വെസ്റ്റിന്‍ഡീസ് താരങ്ങളായ ഡ്വെയ്ന്‍ ബ്രാവോ, ആന്ദ്രെ റസല്‍ എന്നിവര്‍ ഞായറാഴ്ച വൈകീട്ടോടെ തന്നെ കൊച്ചിയിലെത്തി. ബാംഗ്ലൂരില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഇരുവരും നെടുമ്പാശ്ശേരിയിലെത്തിയത്. ബാക്കിയുള്ളവര്‍ മുംബൈയില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തും.

അതേസമയം, വിമാനത്താവളത്തിനു പുറത്ത് താരങ്ങളെ കൊണ്ടുപോകാനുള്ള വാഹനം മാറിപ്പോയത് അല്‍പ്പനേരം ആശങ്കകള്‍ക്കിടയാക്കി. താരങ്ങള്‍ക്ക് പോകാനായി പ്രത്യേക വാഹനം തയ്യാറാക്കി നിര്‍ത്തിയിരുന്നെങ്കിലും ഇവര്‍ മറ്റൊരു ടാക്‌സിയില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഇതില്‍ നിന്നുമിറക്കി മറ്റൊരു കാറില്‍ കയറ്റി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :