കൊച്ചി|
jibin|
Last Modified ശനി, 28 ജൂണ്‍ 2014 (10:54 IST)
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,200 രൂപയിലും ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂണ്‍ 19നാണ് പവന്‍ വില 20,800 രൂപയില്‍ നിന്ന് 21,200 രൂപയിലേക്ക് ഉയര്‍ന്നത്.
തുടര്‍ന്ന് ഈ വാരത്തിലും സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവില താഴ്ന്നു.
ഔണ്‍സ് സ്വര്‍ണത്തിന് 3.89 ഡോളര്‍ താഴ്ന്ന് 1,315.11 ഡോളറിലെത്തി.