കൊച്ചി|
jibin|
Last Modified വ്യാഴം, 26 ജൂണ്‍ 2014 (15:52 IST)
പൊലീസ് സേനയിലെ രാഷ്ട്രീയവത്ക്കരണത്തിനെതിരെ ഹൈക്കോടതി. പൊലീസ് സേനയിലെ രാഷ്ട്രീയവത്ക്കരണം നിരോധിക്കേണ്ടകാലം അതിക്രമിച്ചുവെന്നും ഈ പ്രവണത
ആശങ്കയുളവാക്കുന്നതാണെന്നും കോടതി പറഞ്ഞു.
ഇത്തരത്തില്‍ എങ്ങനെയാണ്
ജനങ്ങള്‍ക്ക്
പൊലീസില്‍ നിന്ന് നീതി ലഭിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. കേസ് അന്വേഷണങ്ങളെ സംഘടനാപ്രവര്‍ത്തനം ദോഷകരമായി ബാധിക്കുന്നു. രാഷ്ട്രീയ കൊലപാതകക്കേസുകള്‍ സിബിഐയ്ക്കു വിടണമെന്ന ആവശ്യമുയരുന്നത് ഈ സാഹചര്യത്തിലാണെന്നും കോടതി നിരീക്ഷിച്ചു.
സംസ്ഥാനത്തെ പൊലീസിലെ സംഘടനാ പ്രവര്‍ത്തനം കേസ് അന്വേഷണത്തിന് പോലും തടസമുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതക കേസുകള്‍ പലതും സിബിഐക്ക് കൈമാറേണ്ട അവസ്ഥയുണ്ടാകുന്നുവെന്നും കോടതി നിരീക്ഷിച്ചു.