1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. KL Rahul Wicket Leeds test

ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി; മികച്ച ഫോമിലുള്ള രാഹുല്‍ റണ്‍സൊന്നും എടുക്കാതെ പുറത്ത്

Leeds Test
ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ റണ്‍സൊന്നും എടുക്കാതെ പുറത്തായി. സ്‌കോര്‍ ബോര്‍ഡില്‍ വെറും ഒരു റണ്‍സ് മാത്രം ഉള്ളപ്പോള്‍ ആണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നാല് പന്തുകള്‍ നേരിട്ടെങ്കിലും രാഹുലിന് റണ്‍സൊന്നും എടുക്കാന്‍ സാധിച്ചില്ല. ജിമ്മി ആന്‍ഡേഴ്‌സണ്‍ ആണ് രാഹുലിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. അനാവശ്യ ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് രാഹുലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓഫ് സൈഡില്‍ വൈഡ് ലൈന് അരികിലൂടെ പോയ പന്തില്‍ എഡ്ജ് എടുക്കുകയും കീപ്പര്‍ ജോസ് ബട്‌ലര്‍ ക്യാച്ച് സുരക്ഷിതമാക്കുകയും ചെയ്തു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇംഗ്ലണ്ടിൽ മികച്ച ഇന്നിങ്സുകൾ കളിക്കണമെങ്കിൽ ബാറ്റ്സ്മാന്മാർ അവരുടെ ഈഗോയും മാറ്റിവെയ്‌ക്കണം: വിരാട് കോലി