വിവോ ഇല്ല, ഇനി ടാറ്റ ഐപിഎൽ: ചൈനീസ് കമ്പനി പുറത്ത്

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ജനുവരി 2022 (15:12 IST)
ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്നും ചൈനീസ് കമ്പനിയായ വിവോ പുറത്ത്. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ടാറ്റയായിരിക്കും ഐപിഎൽ ടൈറ്റിൽ സ്പോൺസർമാർ. ഐപിഎൽ ഗവേണിങ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.

രാജ്യത്ത് ചൈനീസ് ഉത്‌പനങ്ങൾ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി 2020ൽ വിവോയെ സ്പോൺസർഷിപ്പിൽ നിന്നും മാറ്റി നിർത്തിയിരുന്നു. പിന്നീട് കഴിഞ്ഞ സീസണിൽ ഇവർ തിരികെ എത്തുകയും ചെയ്‌തിരുന്നു. അടുത്ത സീസണിലേക്ക് വിവോയ്ക്ക് സ്പോൺസർഷിപ്പ് നൽകേണ്ടതില്ലെന്ന് ഗവേണിങ് കൗൺസിൽ യോഗത്തിൽ തീരുമാനമായതോടെയാണ് ചൈനീസ് വമ്പന്മാർ പുറത്തായത്.

2018ൽ ബിസിസിഐയുമായി ഉണ്ടാക്കിയ കരാർ പരകാരം 2023 വരെ വിവോയ്ക്ക് സ്പോൻസർഷിപ്പിൽ തുടരാം. ബിസിസിഐയുമായുള്ള പരസ്‌പര ധാരണയോടെയാണ് കമ്പനിയുടെ പിന്മാറ്റം. അതേസമയം ടാറ്റയുമായുള്ള കരാറിന്റെ വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :