ഫിഫ്റ്റി അടിച്ചിട്ട് എന്താ കാര്യം ! മെല്ലെപ്പോക്കില്‍ റെക്കോര്‍ഡിട്ട് കെ.എല്‍.രാഹുല്‍

പവര്‍പ്ലേയിലെ 36 പന്തുകളില്‍ 26 പന്തും നേരിട്ടത് രാഹുല്‍ ആയിരുന്നു

രേണുക വേണു| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (08:52 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടും ഇന്ത്യന്‍ ഉപനായകന്‍ കെ.എല്‍.രാഹുലിന് നാണക്കേടിന്റെ റെക്കോര്‍ഡ്. 56 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതം രാഹുല്‍ 51 റണ്‍സ് നേടി പുറത്താകാതെ നിന്നു. എന്നാല്‍ പവര്‍പ്ലേയില്‍ അടക്കം വളരെ പതുക്കെയാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്.

പവര്‍പ്ലേയിലെ 36 പന്തുകളില്‍ 26 പന്തും നേരിട്ടത് രാഹുല്‍ ആയിരുന്നു. നേടിയതാകട്ടെ 11 റണ്‍സ് മാത്രം. നേരിട്ട 56 പന്തില്‍ 30 ല്‍ അധികം പന്തുകള്‍ രാഹുല്‍ ഡോട്ട് ബോള്‍ ആക്കുകയും ചെയ്തു.

ഇന്ത്യന്‍ താരത്തിന്റെ വേഗം കുറഞ്ഞ ട്വന്റി 20 അര്‍ധ സെഞ്ചുറിയെന്ന റെക്കോര്‍ഡ് ഇനി രാഹുലിന്റെ പേരിലാണ്. 54 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഗൗതം ഗംഭീറിന്റെ നാണക്കേടിന്റെ റെക്കോര്‍ഡാണ് രാഹുല്‍ മറികടന്നത്. 2012 ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഗംഭീര്‍ 54 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയത്. ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അര്‍ധ സെഞ്ചുറി നേടാന്‍ രാഹുല്‍ 56 പന്തുകള്‍ നേരിട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :