കേരളത്തിലേത് മികച്ച കാണികൾ, സഞ്ജു സാംസൺ ഇന്ത്യൻ പദ്ധതികളുടെ ഭാഗം: സൗരവ് ഗാംഗുലി

അഭിറാം മനോഹർ| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (15:49 IST)
കേരളത്തിലേത് മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണെന്ന് കേരളത്തിലെത്തിയ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. തനിക്കും നല്ല ഓർമകളാണ് കേരളത്തിനെ പറ്റിയുള്ളതെന്നും ഗാംഗുലി പറഞ്ഞു. സഞ്ജു സാംസൺ മികച്ച താരമാണെന്നും ഇന്ത്യൻ പദ്ധതികളുടെ ഭാഗമാണെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരം കാണാൻ കേരളത്തിലെത്തിയതായിരുന്നു ഗാംഗുലി.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു ടീമിലുണ്ടാകുമെന്ന് സൂചന നൽകിയ ഗാംഗുലി രോഹൻ കുന്നുമ്മേൽ,ബേസിൽ തമ്പി എന്നിവരെയും പ്രശംസിച്ചു. റൊടേഷൻ പോളിസി പ്രകാരം കേരളത്തിലേക്ക് കൂടുതൽ മത്സരങ്ങൾ എത്തുമെന്നും ഗാംഗുലി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :