പൂത്തുലഞ്ഞ് രാഹുലിന്റെ പ്രണയം, റൊമാന്റിക് മൂഡിൽ താരം!

27ആം ജന്മദിനമാണ് കഴിഞ്ഞ ദിവസം അതിഥി ആഘോഷിച്ചത്.

തുമ്പി ഏബ്രഹാം| Last Modified വ്യാഴം, 7 നവം‌ബര്‍ 2019 (15:14 IST)
ബോളിവുഡ് നടിയും സുനിൽ ഷെട്ടിയുടെ മകളുമായ അതിഥി ഷെട്ടിയുടെ ജന്മദിനത്തിന് സമൂഹമാധ്യമങ്ങളിൽ ആശംസകൾ ഒഴുകിയിരുന്നു. പക്ഷെ അവിടെ ആരാധകരുടെ കണ്ണൂടക്കിയത് കെ എൽ രാഹുലിന്റെ ആശംസയിലാണ്. ഇതുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ അതോടെ ആളിക്കത്തി.

27ആം ജന്മദിനമാണ് കഴിഞ്ഞ ദിവസം അതിഥി ആഘോഷിച്ചത്. അതിഥിക്കൊപ്പം കഫേയിലോ മറ്റൊ ഇരിക്കുന്ന ഫോട്ടോയാണ് രാഹുൽ ആശംസ നേരാനായി പങ്കുവച്ചത്. മറുപടി നൽകി അതിഥിയും ഇൻസ്റ്റാഗ്രാമിൽ എത്തി.

ഡിന്നർ ഡേറ്റിലും മറ്റുമായി പലപ്പോഴും ഇരുവരും ഒരുമിച്ച് ആരാധകരുടെ കണ്ണുകളിലേക്ക് എത്തിയിരുന്നു. എന്നാൽ തങ്ങളുടെ ബന്ധം സംബന്ധിച്ച പ്രതികരണത്തിന് രാഹുൽ ഇതുവരെ തയ്യാറായിട്ടില്ല. അടുത്തിടെ രാഹുലിന്റെ ഇൻസ്റ്റാ പോസ്റ്റിൽ അകൻഷ രഞ്ജൻ കപൂറുമായി അതിഥി കൊമ്പ് കോർത്തിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :