കെഎൽ രാഹുലും സുനിൽ ഷെട്ടിയുടെ മകളും പ്രണയത്തിൽ? വൈറലായി ഒരുമിച്ചുള്ള ചിത്രം!

രാഹുലും ആതിയയും ഒന്നിച്ചുള്ള ചിത്രം ഇവരുടെ പെതുസുഹൃത്ത് ആകാന്‍ക്ഷ രഞ്ജന്‍ കപൂറാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

Last Updated: ഞായര്‍, 30 ജൂണ്‍ 2019 (14:18 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയും പ്രണയത്തില്‍ എന്നു റിപ്പോര്‍ട്ട്. ബോളിവുഡ് ലൈഫ് എന്ന പോര്‍ട്ടലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.ഇരുവരും തമ്മിലുള്ള ബന്ധം തമാശയല്ലെന്നും വിവാഹത്തിലേക്കെത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.രാഹുലും ആതിയയും ഒന്നിച്ചുള്ള ചിത്രം ഇവരുടെ പെതുസുഹൃത്ത് ആകാന്‍ക്ഷ രഞ്ജന്‍ കപൂറാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഇതിനു പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണ് എന്നു വാര്‍ത്തകള്‍ വന്നത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇരുവരും ഡേറ്റിങ് തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പക്ഷേ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. ബോളിവുഡ് നടി സോണാല്‍ ചൗഹാനുമായി രാഹുല്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതു ഗോസിപ്പു മാത്രമാണന്നു സോണാല്‍ വ്യക്തമാക്കി. പിന്നീട് നടി നിധി അഗര്‍വാളുമായി ബന്ധപ്പെടുത്തിയും രാഹുലിന്റെ പേരു വന്നു. രാഹുല്‍ നല്ല സുഹൃത്തു മാത്രമാണെന്നായിരുന്നു നിധിയുടെ പ്രതികരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :