അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 ജൂണ്‍ 2020 (13:07 IST)
അടുത്തകാലത്തായി നടത്തിയ പ്രകടനങ്ങളുടെ ബലത്തിൽ
ഇന്ത്യൻ ക്രിക്കറ്റിൽ ഒഴിവാക്കാൻ പറ്റാത്ത താരമാണ് കെ എൽ രാഹുൽ. എന്നാൽ ഈ പ്രകടനങ്ങൾക്ക് മുൻപ് കരണ്‍ ജോഹറുമൊത്തുള്ള ചാറ്റ് ഷോയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് രാഹുലിനെയും ഹാർദിക്ക് പാണ്ഡ്യയേയും
ബിസിസിഐ രണ്ടാഴ്ചത്തേക്ക് വിലക്കിയിരുന്നു. അതിനെല്ലാം ശേഷമാണ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായി രാഹുൽ മാറിയത്.
ഇപ്പോളിതാ തന്റെ തിരുച്ചുവരവിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് രാഹുൽ.ബിസിസിഐയുടെ വിലക്കാണ് കരിയറില്‍ വഴിത്തിരിവായതെന്നാണ് രാഹുല്‍ പറയുന്നത്. ആ വിലക്ക് കരിയറിൽ വലിയ മാറ്റങ്ങളുണ്ടാക്കി.2019ന് ശേഷമാണ് കരിയറിൽ ഇനിയും 11,12 വർഷങ്ങൾകൂടി അവശേഷിക്കുന്നുണ്ടെന്ന തിരിച്ചറിവുണ്ടായത്.ടീമിനുവേണ്ടി കളിക്കാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വളരെയേറെ സമ്മര്‍ദ്ദം ഒഴിവായിയെന്നും രാഹുൽ പറഞ്ഞു.
ഒപ്പണിങ്ങിൽ ഇറങ്ങാനാണ് കൂടുതൽ താൽപര്യമെന്നും രോഹിത്ത് ശർമ്മയുടെ ബാറ്റിങ്ങിന്റെ കടുത്ത ആരാധകനാണ് താനെന്നും രാഹുൽ കൂട്ടിചേർത്തു.