അനുബന്ധ വാര്‍ത്തകള്‍
- T 20 World Cup Point Table: സെമിയോട് കൂടുതല്‍ അടുത്ത് ഇന്ത്യ; നെതര്‍ലന്‍ഡ്സിനെതിരായ വിജയത്തിനു ശേഷം പോയിന്റ് ടേബിള്‍ ഇങ്ങനെ
- T20 World Cup, India vs Netherlands Match Result: ഡച്ച് പടയെ പഞ്ചറാക്കി രോഹിതും സംഘവും; ഇന്ത്യക്ക് ലോകകപ്പില്‍ രണ്ടാം ജയം
- സ്വന്തം സിക്സ് കണ്ട് കള്ളുതള്ളി വിരാട് കോലി; ഇങ്ങനെയൊരു സിക്സ് അടിക്കാന്‍ കോലിക്ക് മാത്രമേ കഴിയൂ എന്ന് ആരാധകര്‍ (വീഡിയോ)
- ടീമിന് വേണ്ടിയല്ല കളിക്കുന്നത്, രാഹുലിനെ പുറത്താക്കണം; ഇന്ത്യന്‍ താരത്തിനെതിരെ ആരാധകര്‍
- ആദ്യം ഇന്ത്യക്കെതിരെ സെഞ്ചുറി, ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയും, അപൂർവ റെക്കോർഡ് കുറിച്ച് റൂസ്സോ
രാഹുല്‍ ഔട്ടാകാന്‍ കാരണം രോഹിത് ! അത് വിക്കറ്റ് അല്ല; ചേരിതിരിഞ്ഞ് സോഷ്യല്‍ മീഡിയ (വീഡിയോ)
യഥാര്‍ഥത്തില്‍ ഈ ബോള്‍ വിക്കറ്റ് മിസ്സിങ് ആയിരുന്നു
നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ 12 പന്തില്‍ ഒന്‍പത് റണ്‍സെടുത്താണ് ഇന്ത്യന്‍ ഉപനായകന്‍ കെ.എല്‍.രാഹുല്‍ പുറത്തായത്. ഡച്ച് ബൗളര്‍ പോള്‍ വാന്‍ മേക്കറന്റെ ബോളില്‍ എല്‍ബിഡബ്ള്യുവിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. എന്നാല്‍ ഇത് ഔട്ടല്ലെന്നാണ് പിന്നീട് വ്യക്തമായത്.
യഥാര്‍ഥത്തില്‍ ഈ ബോള്‍ വിക്കറ്റ് മിസ്സിങ് ആയിരുന്നു. ലെഗ് സ്റ്റംപ്സിന് പുറത്തേക്കാണ് ബോള്‍ പോകുന്നത്. റിവ്യു എടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ അത് നോട്ട്ഔട്ട് ആകുമായിരുന്നു.
രാഹുല്‍ റിവ്യു എടുക്കാതിരിക്കാനുള്ള കാരണം നായകന് രോഹിത് ശര്‍മയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സമയത്ത് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്നത് രോഹിത്താണ്. റിവ്യു എടുക്കേണ്ട ആവശ്യമില്ലെന്നും അത് വിക്കറ്റ് ഹിറ്റിങ് ബോള്‍ ആണെന്നും രോഹിത് രാഹുലിനോട് പറഞ്ഞെന്നാണ് ആരാധകര്‍ വാദിക്കുന്നത്.
രോഹിത്തിന്റെ തീരുമാനമാണ് രാഹുലിന്റെ വിക്കറ്റ് നഷ്ടമാകാന്‍ കാരണമെന്ന് നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചു.