അനുബന്ധ വാര്‍ത്തകള്‍
- ആദ്യം ഇന്ത്യക്കെതിരെ സെഞ്ചുറി, ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയും, അപൂർവ റെക്കോർഡ് കുറിച്ച് റൂസ്സോ
- 2022 ടി20 ലോകകപ്പിലെ ആദ്യ സെഞ്ചുറി കുറിച്ച് റൂസ്സോ, ബംഗ്ലാദേശിനെ 104 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക
- നെതര്‍ലന്‍ഡ്സിനെതിരെയും മുട്ടിടി ! കെ.എല്‍.രാഹുല്‍ പുറത്ത്
- T20 World Cup, India vs Netherlands Match: നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്ത് രോഹിത്
- India vs Netherlands T20 World Cup Match Predicted 11: നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന് ഇങ്ങനെ
ടീമിന് വേണ്ടിയല്ല കളിക്കുന്നത്, രാഹുലിനെ പുറത്താക്കണം; ഇന്ത്യന്‍ താരത്തിനെതിരെ ആരാധകര്‍
രാഹുല്‍ ടീമിന് ബാധ്യതയാണെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം
ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍.രാഹുലിനെതിരെ ക്രിക്കറ്റ് ആരാധകര്‍. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ 12 പന്തില്‍ ഒന്‍പത് റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. അതിനു പിന്നാലെയാണ് രാഹുലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായിരിക്കുന്നത്. ട്വിറ്ററില്‍ രാഹുല്‍ ട്രെന്‍ഡിങ് ആയത് നിമിഷനേരം കൊണ്ടാണ്. താരത്തിനെതിരെ ട്രോളുകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍.
രാഹുല്‍ ടീമിന് ബാധ്യതയാണെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. നിര്‍ണായക കളികളില്‍ ടീമിന് വേണ്ടി സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. വ്യക്തിഗത സ്‌കോര്‍ മാത്രം ലക്ഷ്യംവെച്ചാണ് കളിക്കുന്നത്. ഇങ്ങനെ കളിക്കുന്ന ഒരാളെ പ്ലേയിങ് ഇലവനില്‍ ഇറക്കരുതെന്നാണ് നിരവധിപേര്‍ വിമര്‍ശിച്ചിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സിനൊപ്പം പോലും മുട്ടിടിച്ച രാഹുല്‍ ഇനിവരുന്ന ഹൈ പ്രഷര്‍ കളികളില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യുകയെന്നും ആരാധകര്‍ ചോദിക്കുന്നു.
പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താന്‍ രാഹുലിന് സാധിക്കുന്നില്ല. പവര്‍പ്ലേയിലെ രാഹുലിന്റെ മെല്ലെപ്പോക്ക് ടീമിന് തന്നെ ബാധ്യതയാവുന്നുണ്ട്. രാഹുല്‍ ഒരുവശത്ത് സാവധാനത്തില്‍ കളിക്കുമ്പോള്‍ മറുവശത്ത് രോഹിത് ശര്‍മയ്ക്ക് സമ്മര്‍ദ്ദം കൂടുന്നുണ്ട്. രാഹുലിനെ ഒഴിവാക്കി വേറെ ആരെയെങ്കിലും ഓപ്പണര്‍ ആക്കുക മാത്രമാണ് ഈ പ്രതിസന്ധി മറികടക്കാന്‍ വേണ്ടതെന്ന് ആരാധകര്‍ പറയുന്നു.
ടി 20 ക്രിക്കറ്റില്‍ വളരെ വേഗം റണ്‍സ് കണ്ടെത്താന്‍ തനിക്ക് സാധിക്കുമെന്ന് മുന്‍പ് പലതവണ രാഹുല്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ അത്തരം ഇന്നിങ്‌സുകളൊന്നും ഇന്ത്യക്കായി കളിക്കുന്നില്ല. മാത്രമല്ല മധ്യനിരയിലുള്ള താരങ്ങള്‍ക്ക് കൂടി സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തിലാണ് രാഹുലിന്റെ ഈ കളി. ഇത്തരം മനോഭാവവുമായി മുന്നോട്ടു പോയാല്‍ ഇന്ത്യയുടെ സ്ഥിതി ദയനീയമായിരിക്കുമെന്നും നിരവധിപേര്‍ വിമര്‍ശിച്ചു.