അഭിറാം മനോഹർ|
Last Modified ചൊവ്വ, 7 ഫെബ്രുവരി 2023 (18:52 IST)
ബോർഡർ- ഗവാസ്കർ ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ എന്താകുമെന്ന സൂചന നൽകി ഇന്ത്യൻ താരം കെ എൽ രാഹുൽ. മികച്ച ഫോമിലുള്ള ശുഭ്മാൻ
ഗിൽ തന്നെ ടെസ്റ്റിൽ രോഹിത് ശർമയ്ക്കൊപ്പം ഓപ്പൺ ചെയ്യുമെന്ന സൂചനയാണ് രാഹുൽ നൽകുന്നത്. ടീമിൻ്റെ ആവശ്യത്തിനനുസരിച്ച് ഏത് പൊസിഷനിലും കളിക്കാൻ തയ്യാറാണെന്ന് രാഹുൽ വാർത്താസമ്മേളനത്തിനിടെ പറഞ്ഞു.
രാജ്യത്തിനായി കളിക്കുന്ന ഓരോ മത്സരത്തിലും ടീം എന്താണോ ആവശ്യപ്പെടൂന്നത് അത് ചെയ്യുക എന്നതാണ് എൻ്റെ രീതി. ആ രീതിയിലാണ് ഞാൻ തയ്യാറെടുപ്പുകൾ നടത്താറുള്ളത്. ടീമിൻ്റെ ആവശ്യമാണ് പ്രധാനം. ആദ്യ ടെസ്റ്റിൽ മധ്യനിരയിലാണ് ടീം ബാറ്റ് ചെയ്യാൻ അവശ്യപ്പെടുന്നതെങ്കിൽ ഞാനത് സന്തോഷത്തോടെ സ്വീകരിക്കും. രാഹുൽ പറഞ്ഞു.
2013-14ൽ ഓസ്ട്രേലിയക്കെതിരെ മധ്യനിരയിൽ തന്നെയാണ് കെ എൽ രാഹുൽ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. റിഷഭ് പന്തും ശ്രേയസ് അയ്യരും ഇല്ലാത്ത സാഹചര്യത്തിൽ ശുഭ്മാൻ ഗിൽ ഓപ്പണറായും കെ എൽ മധ്യനിരയിലും കളിക്കാനാണ് സാധ്യത.