അനുബന്ധ വാര്‍ത്തകള്‍
- ഓസീസിന് പേടി വട്ടം കറക്കുന്ന ഇന്ത്യൻ പിച്ചുകളെ, അശ്വിൻ, അക്ഷർ, ജഡേജ സ്പിൻ ത്രയത്തെ നേരിടാൻ പ്രത്യേക പരിശീലനം
- ഇന്ത്യൻ ടീം പാകിസ്ഥാനിൽ വന്ന് തോൽക്കുന്നത് ഇന്ത്യക്കാർ സഹിക്കില്ലായിരിക്കും: പരിഹാസവുമായി പാക് ഇതിഹാസം
- അച്ഛനെ പോലെ മകനും, ടെസ്റ്റിൽ സെഞ്ചുറി നേടി ടാഗ് നരെൻ ചന്ദർപോൾ: അപൂർവപട്ടികയിൽ ഇടം നേടി താരം
- അശ്വിൻ ഇന്ത്യയുടെ നിറത്തോക്ക്, നേരിടുന്നത് കടുത്ത വെല്ലുവിളി: ഉസ്മാൻ ഖവാജ
- ഏഷ്യാ കപ്പ് വേദിയിൽ അനിശ്ചിതത്വം, പാകിസ്ഥാൻ വേദിയാകില്ല, പകരം യുഎഇ
ഇന്ത്യ- ഓസീസ് പരമ്പരയിൽ നിർണായകമാവുക അശ്വിൻ്റെ പ്രകടനമെന്ന് രവിശാസ്ത്രി
ബോർഡർ- ഗവാസ്കർ ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പര വ്യാഴാഴ്ച തുടങ്ങാനിരിക്കെ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ്റെ പ്രകടനമാകും പരമ്പരയിൽ നിർണായകമാവുക എന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. വിക്കറ്റ് വീഴ്ത്തുന്നതിനൊപ്പം നിർണായക ഘട്ടങ്ങളിൽ ബാറ്റ് കൊണ്ടും സംഭാവന ചെയ്യാൻ അശ്വിനാകുമെന്നും ഇന്ത്യൻ സാഹചര്യങ്ങളിൽ അശ്വിൻ കൂടുതൽ അപകടകാരിയാകുമെന്നും രവിശാസ്ത്രി പറയുന്നു.
ലോകത്തെ ഏത് സാഹചര്യത്തിലും മികച്ച രീതിയിൽ പന്തെറിയുന്ന അശ്വിൻ ഇന്ത്യൻ സാഹചര്യങ്ങളിൽ കൂടുതൽ അപകടകാരിയാണ്. അദ്ദേഹത്തിനെതിരെ എന്തെല്ലാം പ്ലാൻ ചെയ്തിട്ടും കാര്യമില്ല. അശ്വിന് അശ്വിൻ്റേതായ പദ്ധതികളുണ്ടാകും. അതിനാൽ തന്നെ അശ്വിൻ്റെ ഫോമായിരിക്കും പരമ്പരയുടെ ഫലം നിർണായകമാവുക. രവിശാസ്ത്രി പറഞ്ഞു.