അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യന്‍ ക്യാപ്റ്റന്‍ വേണ്ടിയുള്ള ചര്‍ച്ചകളുടെ ഏഴയലത്ത് പോലും ഈ പേര് കൊണ്ടുവരരുത്; കെ.എല്‍.രാഹുലിനെതിരെ സോഷ്യല്‍ മീഡിയ
- രോഹിത്തിനും കോലിക്കും പ്രായമാകുന്നു, ഇന്ത്യ നായകനാകാൻ പരിഗണിക്കുന്നത് നാലുപേരെയെന്ന് രവി ശാസ്ത്രി
- ഇന്ത്യൻ ക്യാപ്റ്റൻസി ലക്ഷ്യമിട്ട് ഐപിഎൽ കളിക്കരുത്: കെഎൽ രാഹുലിന് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ
- എന്റെ മാത്രം തീരുമാനം: പഞ്ചാബ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി കെഎൽ രാഹുൽ
- ടി20 റാങ്കിങിൽ വമ്പൻ നേട്ടം സ്വന്തമാക്കി ശ്രേയസ് അയ്യർ, രോഹിത് താഴോട്ട്: കോലിക്ക് കനത്ത തിരിച്ചടി
'നിനക്ക് 30 പേപ്പറുകള്‍ എഴുതിയെടുത്തൂടെ?'; ലോക്ക്ഡൗണ്‍ കാലത്ത് ഡിഗ്രി എഴുതിയെടുക്കാന്‍ അമ്മ നിര്‍ബന്ധിച്ചെന്ന് കെ.എല്‍.രാഹുല്‍
ലോക്ക്ഡൗണ്‍ കാലത്ത് ഡിഗ്രി പരീക്ഷ എഴുതിയെടുക്കാന്‍ അമ്മ തന്നെ നിര്‍ബന്ധിച്ചെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുല്‍. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ പഠിച്ച് വലിയ ഉദ്യോഗം നേടുന്നതാണ് അമ്മ ആഗ്രഹിച്ചിരുന്നതെന്നും രാഹുല്‍ പറഞ്ഞു.
' ഡിഗ്രി ഇല്ലാത്തതിന്റെ പേരില്‍ അമ്മ എപ്പോഴും ഉപദേശിക്കുകയായിരുന്നു. ഡിഗ്രിയുടെ 30 പേപ്പറുകള്‍ എഴുതിയെടുത്തൂടെ എന്ന് ലോക്ക്ഡൗണ്‍ സമയത്ത് പോലും അമ്മ ചോദിച്ചു. നീ എന്തിനാണ് വെറുതെ ഇരിക്കുന്നത് ഡിഗ്രി എഴുതിക്കൂടെ എന്നാണ് ചോദിച്ചത്. അമ്മേ, ഞാന്‍ എന്ത് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. ഞാനിപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നു, എല്ലാം നന്നായി ചെയ്യുന്നുണ്ട്. അപ്പോഴാണോ 30 പേപ്പറുകള്‍ എഴുതിയെടുക്കാന്‍ പറയുന്നതെന്ന് ഞാന്‍ ചോദിച്ചു,' രാഹുല്‍ പറഞ്ഞു.