അനുബന്ധ വാര്‍ത്തകള്‍
- India vs South Africa 2nd T20 Score card: രാഹുലിന്റെ അടി, സൂര്യയുടെ അടി, കോലിയുടെ അടി, എല്ലാറ്റിനും കൂടി മില്ലറിന്റെ തിരിച്ചടി; കൂറ്റന്‍ സ്കോറിനു മുന്നില്‍ പൊരുതി വീണ് ദക്ഷിണാഫ്രിക്ക
- രാജ്യത്തുടനീളം 5 ജി സേവനങ്ങൾ 2023 ഡിസംബറോടെ
- കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു: ആശങ്കയറിയിച്ച് ഇന്ത്യ
- ലോകത്ത് ബുമ്രയ്ക്ക് പകരം വയ്ക്കാൻ ആരുമില്ല: ഷെയ്ൻ വാട്സൺ
- 360 ഡിഗ്രി വേണമെന്നില്ല, 180 ഡിഗ്രി എങ്കിലും: പാക് ബാറ്റിങ് നിരയെ വിമർശിച്ച് വസീം അക്രം
കളിക്കിടെ ഗ്രൗണ്ടിൽ പാമ്പ്, റൺമഴ പെയ്ത മത്സരത്തിന് രസംകൊല്ലിയായി ലൈറ്റ് ടവറും പണിമുടക്കി
ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി20 മത്സരത്തിനിടെ ഗ്രൗണ്ടിൽ സന്ദർശനത്തിനെത്തി അപ്രതീക്ഷിത അതിഥി. ഇതിനെ തുടർന്ന് കളി അഞ്ചുമിനിട്ടോളം തടസ്സപ്പെട്ടു. ഇന്ത്യൻ ഫീൽഡിങ്ങിനിടെ ഏഴാം ഓവർ പൂർത്തിയായപ്പോഴാണ് ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ മൈതാനത്ത് പാമ്പ് ഇഴഞ്ഞ് നീങ്ങുന്നത് കണ്ടത്. പിന്നാലെ ഗ്രൗണ്ട് സ്റ്റാഫിലെ ചിലർ വടിയുമായി മൈതാനത്തിറങ്ങി പാമ്പിനെ പിടിക്കാൻ ശ്രമം തുടങ്ങി.
Snake
ഒടുവിൽ മൈതാനത്ത് നിന്നും പാമ്പിനെ നീക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. സമാനമായി സൗത്താഫ്രിക്ക ബാറ്റ് ചെയ്യവെ ലൈറ്റ് ടവർ പണിമുടക്കിയത് വീണ്ടും മത്സരം വൈകിപ്പിച്ചു. മത്സരത്തിൻ്റെ മൂന്നാം ഓവറിലാണ് ലൈറ്റ് ടവർ പണിമുടക്കിയത്. ഇത് കാരണം 10 മിനുട്ടോളം വൈകിയാണ് കളി വീണ്ടും പുനരാരംഭിച്ചത്.