‘കിംഗ്സിനെ തകര്‍ത്ത് നൈറ്റ്സ്’

Last Modified ഞായര്‍, 19 ഏപ്രില്‍ 2015 (12:06 IST)
ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നാല് വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 155 റണ്‍സ്
വിജയലക്ഷ്യം 14 പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ജോര്‍ജ് ബെയ്ലിയുടെയും (60) ഗ്ളെന്‍ മാക്സ്വെല്ലും
(33) നടത്തിയ ചെറുത്തു നില്‍പ്പിലൂടെ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തുകയായിരുന്നു. പഞ്ചാബ് ബാറ്റിംഗ് നിരയില്‍ വിരേന്ദര്‍ സെവാഗ്, മുരളി വിജയ്, വൃദ്ധിമാന്‍ സാഹ എന്നിവര്‍ നിരാശപ്പെടുത്തി. തുടര്‍ന്ന് വന്ന ബെയ്ലിയും മാക്സ്വെല്ലുമാണ് ടീമിനുവേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്തയ്ക്ക് നിര്‍ണ്ണായകമായത് ആന്‍ഡ്രേ റസലിന്റെ പ്രകടനമാണ്. 36 പന്തില്‍ നിന്ന് 66 റണ്‍സാണ് റസല്‍ അടിച്ചുകൂട്ടിയത്. 10 പന്തില്‍ 23 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 24 പന്തില്‍ 28 റണ്‍സെടുത്ത യൂസഫ് പത്താനും കോല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :