1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kieron pollard smashed 5 consecutive sixes against rashid khan

അവസാനം റാഷിദ് ഖാനും പൊള്ളി, തുടർച്ചയായി 5 സിക്സ് പറത്തി പൊള്ളാർഡ്

Pollard, Rashid Khan
Pollard, Rashid Khan
ഇംഗ്ലണ്ടില്‍ നടക്കുന്ന ഹണ്ട്രഡ് ചാമ്പ്യന്‍ഷിപ്പില്‍ റാഷിദ് ഖാനെ തുടര്‍ച്ചയായ അഞ്ച് സിക്‌സ് പറത്തി കെയ്‌റോണ്‍ പൊള്ളാര്‍ഡ്. ട്രെന്റ് റോക്കറ്റിനെതിരായ മത്സരത്തിലാണ് സതേണ്‍ ബ്രേവിനായി ഇറങ്ങിയ പൊള്ളാര്‍ഡ് ലോകോത്തര താരത്തിനെ തുടര്‍ച്ചയായി 5 സിക്‌സുകള്‍ പറത്തിയത്. 100 പന്തില്‍ 127 റണ്‍സടിച്ച ട്രെന്റ് റോക്കേഴ്‌സിനെതിരെ 76 പന്തില്‍ 78-6 എന്ന നിലയില്‍ സതേണ്‍ ബ്രേവ് പതറുമ്പോഴായിരുന്നു പൊള്ളാര്‍ഡ് മത്സരത്തിന്റെ ഗതി മാറ്റിയത്.
 
റാഷിദ് ഖാന്‍ പന്തെറിയാനെത്തുമ്പോള്‍ ആദ്യ 14 പന്തില്‍ 6 റണ്‍സ് മാത്രമെടുത്ത നിലയിലായിരുന്നു പൊള്ളാര്‍ഡ്. റാഷിദിന്റെ ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സ് പറത്തിയ പൊള്ളാര്‍ഡ് അടുത്ത 2 പന്ത് ലോംഗ് ഓഫിന് മുകളിലൂടെയും നാലാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെയും പറത്തി. അഞ്ചാം പന്ത് വീണ്ടും ലോംഗ് ഓഫിന് മുകളില്‍ പറത്തിയതോടെ ആദ്യ 15 പന്തില്‍ 10 റണ്‍സ് മാത്രം വഴങ്ങിയിരുന്ന റാഷിദ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 20 പന്തില്‍ വിട്ടുനല്‍കിയത് 40 റണ്‍സ്. 23 പന്തില്‍ 43 റണ്‍സുമായി പൊള്ളാര്‍ഡ് തിളങ്ങിയെങ്കിലും താരം റണ്ണൗട്ടായതോടെ സതേണ്‍ ബ്രേവ് വീണ്ടും തോല്‍വിയെ മുന്നില്‍ കണ്ടു.
 
 ഒരു പന്ത് ബാക്കിനില്‍ക്കെ 8 വിക്കറ്റ് നഷ്ടത്തിലാണ് സതേണ്‍ ബ്രേവ് ഒടുവില്‍ ലക്ഷ്യത്തിലെത്തിയത്. അവസാന 2 പന്തില്‍ വിജയിക്കാന്‍ 4 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ക്രിസ് ജോര്‍ദാന്‍ ബൗണ്ടറി നേടിയതോടെയാണ് സതേണ്‍ ബ്രേവ്‌സ് മത്സരത്തില്‍ വിജയിച്ചത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താന്‍ സതേണ്‍ ബ്രേവ്‌സിനായി.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഏകദിന ലോകകപ്പ് ഫൈനൽ തോറ്റതല്ല, ദ്രാവിഡിനെ കോച്ചെന്ന നിലയിൽ നിരാശപ്പെടുത്തിയത് മറ്റൊന്ന്