1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kevin Pietersen predicts leeds test result

മൊയീന്‍ അലി ആറ് വിക്കറ്റെടുക്കും, ഇംഗ്ലണ്ട് ജയിക്കും; പ്രവചനവുമായി പീറ്റേഴ്‌സണ്‍

Kevin Pietersen
ലീഡ്‌സ് ടെസ്റ്റിന്റെ ഫലം പ്രവചിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ പോകുന്നത് സ്പിന്നര്‍ മൊയീന്‍ അലിയായിരിക്കുമെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. മൊയീന്‍ അലി ആറ് വിക്കറ്റ് വീഴ്ത്തുമെന്നും ലീഡ്‌സില്‍ ഇംഗ്ലണ്ട് ജയിക്കുമെന്നും പീറ്റേഴ്‌സണ്‍ പ്രവചിച്ചു. ലീഡ്‌സില്‍ ജയിച്ച് ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലാകുമെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. ടെസ്റ്റിന്റെ അവസാന ദിനങ്ങള്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമായിരിക്കുമെന്നാണ് പ്രവചനം. അതേസമയം, ഒന്നാം ഇന്നിങ്‌സില്‍ മൊയീന്‍ അലി രണ്ട് ഓവര്‍ മാത്രമാണ് ബോളെറിഞ്ഞത്. വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. 
 
അടുത്ത ലേഖനം
പാക്കിസ്ഥാന്‍ താരത്തെ വിമര്‍ശിക്കരുത്; സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ ജാവലിന്‍ അര്‍ഷാദ് നദീം എടുത്തത് കൃത്രിമത്വം കാണിക്കാനല്ല