"പൊള്ളുന്ന പൊന്ന്" പവന് 480 രൂപ വർധനവ്: റെക്കോർഡ് വില

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (15:01 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന് 480 രൂപ ഉയർന്ന് 42,880 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 5360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സർവകാല റെക്കോർഡാണിത്.

ഇന്നലെ സ്വർണവില 200 രൂപ
ഉയർന്ന് 42,200 രൂപയായിരുന്നു. കഴിഞ്ഞ മാസം മുതലാണ് സ്വർണവിലയിൽ വീണ്ടും ഉണർവ് ദൃശ്യമാകുന്നത്. സ്വർണവില ഇനിയും ഉയരുമെന്ന് തന്നെയാണ് പ്രവചിക്കപ്പെടുന്നത്. സാമ്പത്തിക മാന്ദ്യത്തെ പറ്റിയുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. പലരും സുരക്ഷിതനിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് മാറുന്നതാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :