അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ഫെബ്രുവരി 2021 (14:32 IST)
ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമായി കെയ്‌ൽ മയേഴ്‌സ്. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ വിൻഡീസിന് ഐതിഹാസിക വിജയം സമ്മാനിച്ച ഇന്നിങ്‌സ് മാത്രമല്ല മയേഴ്‌സിനെ ചർച്ചാവിഷയമാക്കിയത്. തന്റെ അരങ്ങേറ്റ മത്സരത്തിലായിരുന്നു മയേഴ്‌സിന്റെ ഇരട്ടസെഞ്ചുറി പ്രകടനം.
അതേസമയം അരങ്ങേറ്റ ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനായിരിക്കുകയാണ് മയേഴ്‌സ്. അരങ്ങേറ്റ മത്സരത്തിൽ 287 റൺസ് നേടിയ ഇംഗ്ലണ്ടിന്റെ ടിപ് ഫോസ്റ്ററാണ് പട്ടികയിൽ ഒന്നാമത്. അതേസമയം നാലാം ഇന്നിങ്‌സിൽ ഡബിൾ സെഞ്ചുറി സ്വന്തമാക്കുന്ന ചുരുക്കം കളിക്കാരിൽ ഒരാളാവാനും താരത്തിനായി.