റോസ് ടെയ്‌ലറെ മറികടന്ന് വില്ലിച്ചായൻ, കിവീസിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (18:12 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൺ. റോസ് ടെയ്‌ലറുടെ റെക്കോർഡാണ് താരം മറികടന്നത്. ഇംഗ്ലണ്ടുമായുള്ള മത്സരത്തിൽ 84ആം ഓവറിൽ ആൻഡേഴ്സണെ ബൗണ്ടറി കടത്തിയാണ് നേട്ടം സ്വന്തമാക്കിയത്.

മത്സരത്തിൽ വില്യംസൺ 282 പന്തിൽ നിന്നും 132 റൺസ് സ്വന്തമാക്കി. 92 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 53.34 ശരാശരിയിൽ 7787 റൺസാണ് വില്യംസണിൻ്റെ സമ്പാദ്യം. 112 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 44.66 ശരാശരിയിൽ 7684 റൺസാണ് ടെയ്‌ലറുടെ പേരിലുണ്ടായിരുന്നത്. 7172 റൺസുമായി ന്യൂസിലൻഡിൻ്റെ ഇതിഹാസ ക്യാപ്റ്റനായ സ്റ്റീഫൻ ഫ്ളെമിങ്ങാണ് ലിസ്റ്റിൽ മൂന്നാമത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :