അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (16:23 IST)
മലയാളി താരം
സഞ്ജു സാംസൺ ഇനിയും ഇന്ത്യൻ ടീമിൽ കളിക്കുന്നതിനുള്ള സാധ്യതകൾ കുറയുന്നു.വരും വർഷങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയാൽ പോലും ദേശീയ ടീമിൽ ഇടം നേടുക എന്നത് സഞ്ജുവിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് സൂചന. സഞ്ജു സാംസണെ ഇന്ത്യൻ ടീമിലെത്തുന്നതിൽ സെലക്ടർമാർക്ക് താത്പര്യമില്ലെന്ന വാർത്ത മുൻ ചീഫ് സെലക്ടർ ചേതൻ ശർമയുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.
ഐപിഎൽ പ്രകടനങ്ങളാണ് സഞ്ജുവിന് വലിയ ആരാധക പിന്തുണ ലഭിക്കാൻ കാരണം. സഞ്ജുവിന് അവസരം നൽകുന്നില്ലെങ്കിൽ ആരാധകരിൽ നിന്നും കടുത്ത വിമർശനം നേരിടേണ്ടി വരുമെന്നതിനാലാണ് സഞ്ജു ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്നത്. വീണ്ടും ടീമിലെത്താൻ ഐപിഎല്ലിലെ മികച്ച പ്രകടനങ്ങൾ മാത്രമാകും സഞ്ജുവിനെ സഹായിക്കുക.
ബാറ്ററെന്ന നിലയിൽ സഞ്ജു സാംസണിനെ ടീം പരിഗണിക്കില്ലെന്ന സൂചനയാണ് ടീം നൽകുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ ഇഷാൻ കിഷൻ,റിഷഭ് പന്ത് എന്നിവർക്ക് പുറമെ കെ എൽ രാഹുൽ,ജിതേഷ് ശർമ, കെ എസ് ഭരത് എന്നിവരും സഞ്ജുവിന് വെല്ലുവിളിയാകും. ഇവരെയെല്ലാം മറികടക്കാൻ സാധിക്കാത്ത പക്ഷം സഞ്ജുവിൻ്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് സ്വപ്നം മാത്രമായി മാറും. ഐപിഎൽ ലെജൻഡ് എന്ന സ്ഥാനത്തിലായിരിക്കും മലയാളി ക്രിക്കറ്റ് താരത്തിൻ്റെ കരിയർ ഇങ്ങനെയെങ്കിൽ അവസാനിക്കുക.