"കൊറോണ, 21 ദിവസം ലോക്ക്ഡൗൺ" വർഷങ്ങൾക്ക് മുൻപേ പ്രവചിച്ച് ജോഫ്ര ആർച്ചർ

അഭിറാം മനോഹർ| Last Modified വ്യാഴം, 26 മാര്‍ച്ച് 2020 (08:50 IST)
അണുവിടതെറ്റാതയുള്ള പ്രവചനങ്ങളുമായി കായികലോകത്ത് എല്ലാവർക്കും സുപരിചിതനാണ് പോൾ നീരാളി. ലോകകപ്പ് ഫുട്ബോൾ മത്സരഫലങ്ങൾ യാതിഒരു തെറ്റുമില്ലതെയായിരുന്നു നീരാളി പ്രവചിരുന്നത്. എന്നാൽ ഇന്ന് ലോകത്തെ ഏറ്റവുമധികം ഭീഷണിയായ രോഗത്തെ, രാജ്യങ്ങൾ അടച്ചിടുന്നതിനെ പ്രവചിച്ചിരുന്ന ഒരാൾ ഉണ്ടായിരുന്നെങ്കിലോ, അതൊരു ക്രിക്കറ്റ് താരമാണെങ്കിലോ?

എന്നാൽ അങ്ങനെയൊരളുണ്ടെന്ന് തെളിയിക്കുന്നതാണ് വർഷങ്ങൾക്ക് മുൻപ് ഇംഗ്ലണ്ട് താരമായ ജോഫ്രെനടത്തിയ പ്രവചനങ്ങൾ. ഇന്ത്യയിൽ ലോക്ക്‌ഡൗൺ വന്ന പശ്ച്ചാത്തലത്തിലാണ് ആരാധകർ ജോഫ്രയിലെ പ്രവാചകനെ കണ്ടെത്തിയത്.ഇക്കഴിഞ്ഞ ലോകകപ്പിലായിരുന്നു ആദ്യമായി ആർച്ചറിന്റെ ഈ സിദ്ധി ലോകം തിരിച്ചറിഞ്ഞത്.ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശത്തെ പറ്റിയും വിജയത്തെ പറ്റിയുമൊക്കെ ആരാധകർ ആർച്ചറുടെ ട്വീറ്റുകളിൽ നിന്നും ഡീകോഡ് ചെയ്തിരുന്നു. ഇപ്പോളിതാ ഇന്ത്യയിലെ 21 ദിവസത്തെ ആർച്ചർ മുൻപ് തന്നെ പ്രവചിച്ചിരുന്നു എന്നാണ് ആർച്ചർ കണ്ടെത്തിയിരിക്കുന്നത്.

21 ദിവസത്തെ ലോക്ക്ഡൗൺ പോരാതെ വരുമെന്നാണ് 2017ലെ ആർച്ചറിന്റെ ട്വീറ്റ്. അതിലും അത്ഭുത പെടുത്തുന്ന ഒന്ന് പ്രധനമന്ത്രിയുടെ പ്രഖ്യാപനം മാർച്ച് 24നായിരിക്കുമെന്ന സൂചനയും ആർച്ചർ നേരത്തെ നൽകിയിരുന്നു എന്നതാണ്.കൊറോണ വൈറസ് ബാധയെ പറ്റിയുള്ള ആർച്ചറിന്റെ ട്വീറ്റ് ഇങ്ങനെ, ആർക്കും ഒരിടത്തേക്കും ഓടി രക്ഷപ്പെടാനാവില്ല ആ ദിവസം വരുന്നു. 2014ലാണ് ഈ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
ഇത് മാത്രമല്ല പ്രധാനമന്ത്രിയുടെ ലോക്ക്ഡൗൺ 21 ദിവസം പോരാതെ വരുമെന്നും 2017ലെ ട്വീറ്റിൽ ആർച്ചർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :