Joe Root: ഇന്ത്യയെ കണ്ടാൽ റൂട്ടിന് ഹാലിളകും, ഇന്ത്യക്കെതിരെ മാത്രം 13 സെഞ്ചുറികൾ!

ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ തവണ 500+ റണ്‍സ് നേടുന്ന താരമായി ജോ റൂട്ട്

Joe Root against India, Joe Root Centuries, Joe Root Records, India vs England,ജോ റൂട്ട്, ഇന്ത്യക്കെതിരെ റൂട്ട് പ്രകടനം, റൂട്ട് സെഞ്ചുറി
അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2025 (08:58 IST)
Joe Root
ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ തവണ 500+ റണ്‍സ് നേടുന്ന താരമായി ജോ റൂട്ട്. മൂന്ന് തവണയാണ് ഇന്ത്യക്കെതിരെ റൂട്ട് 500ലധികം റണ്‍സ് നേടിയത്. ഇതോടെ വെസ്റ്റിന്‍ഡീസിന്റെ എവര്‍ട്ടണ്‍ വീകെസ്, പാകിസ്ഥാന്റെ സഹീര്‍ അബ്ബാസ്, യൂനിസ് ഗാന്‍, വെസ്റ്റിന്‍ഭീസിന്റെ ഗാരി സോബേഴ്‌സ്, ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗ് എന്നിവരെ റൂട്ട് മറികടന്നു. മറ്റ് അഞ്ച് പേരും 2 തവണയാണ് 500+ സ്‌കോര്‍ പരമ്പരയില്‍ നേടിയിട്ടുള്ളത്.

മത്സരത്തില്‍ സെഞ്ചുറി സ്വന്തമാക്കിയതോടെ ഇന്ത്യക്കെതിരെ മാത്രം 13 സെഞ്ചുറികളാണ് റൂട്ട് സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെ 11 സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുള്ള ഓസീസ് താരം സ്റ്റീവ് സ്മിത്താണ് പട്ടികയില്‍ റൂട്ടിന് പിന്നിലുള്ളത്. ഇന്ത്യക്കെതിരെ 35 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 59.35 ശരാശരിയില്‍ 3383 റണ്‍സാണ് റൂട്ട് നേടിയിട്ടുള്ളത്. ഇതില്‍ 13 സെഞ്ചുറികളും 12 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 218 റണ്‍സാണ് ഇന്ത്യക്കെതിരെ ജോ റൂട്ടിന്റെ ഉയര്‍ന്ന സ്‌കോര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :