India vs England, 5th Test: ഇംഗ്ലണ്ടിനു ജയം 35 റണ്‍സ് അകലെ, ഇന്ത്യക്ക് ജയിക്കണമെങ്കില്‍ അത്ഭുതം സംഭവിക്കണം !

374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ആതിഥേയര്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് നേടിയിട്ടുണ്ട്

India vs England, India vs England 5th Test Scorecard, Oval Test, India England Test Series, ഇന്ത്യ ഇംഗ്ലണ്ട്, ഓവല്‍ ടെസ്റ്റ്, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര
Oval Test
Oval| രേണുക വേണു| Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2025 (08:08 IST)

India vs England, 5th Test: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിക്കു തൊട്ടരികെ. ഇംഗ്ലണ്ടിനു ജയിക്കാന്‍ ഇനി വേണ്ടത് 35 റണ്‍സ് മാത്രം. ഇന്ത്യക്ക് ജയിക്കണമെങ്കില്‍ അത്ഭുതം സംഭവിക്കണം, 35 റണ്‍സിനിടെ ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ !

374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ആതിഥേയര്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് നേടിയിട്ടുണ്ട്. ജാമി സ്മിത്ത് (17 പന്തില്‍ രണ്ട്), ജാമി ഓവര്‍ടണ്‍ (പൂജ്യം) എന്നിവരാണ് ക്രീസില്‍. അഞ്ചാം ദിനം ആദ്യ ഓവറില്‍ തന്നെ സ്മിത്തിനെ മടക്കിയാല്‍ മാത്രമേ ഇന്ത്യക്ക് നേരിയ ജയസാധ്യതയെങ്കിലും ഉള്ളൂ.

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ജോ റൂട്ടും ഹാരി ബ്രൂക്കും സെഞ്ചുറി നേടി. റൂട്ട് 152 പന്തില്‍ 12 ഫോറുകള്‍ സഹിതം 105 റണ്‍സും ബ്രൂക്ക് 98 പന്തില്‍ 14 ഫോറും രണ്ട് സിക്‌സും സഹിതം 111 റണ്‍സും നേടി. ബെന്‍ ഡക്കറ്റ് (83 പന്തില്‍ 54) അര്‍ധ സെഞ്ചുറി നേടി.

പരമ്പര നിലവില്‍ 2-1 എന്ന നിലയില്‍ ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്. ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റ് ജയിച്ചാല്‍ ഇംഗ്ലണ്ടിനു 3-1 നു പരമ്പര സ്വന്തമാക്കാം. ഓവലില്‍ ജയിച്ചാല്‍ 2-2 എന്ന നിലയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സമനിലയിലാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :