1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Joe root backs his team before india series

20 വിക്കറ്റ് വീഴ്‌ത്താനും അറിയാം, 400ന് മുകളിൽ റൺസടിക്കാനും അറിയാം: ഇന്ത്യയെ വെല്ലുവിളിച്ച് ജോ റൂട്ട്

ജോ റൂട്ട്
ഇന്ത്യയ്‌ക്കെതിരായുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ എതിരാളികൾക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. എതിരാളികളുടെ 20 വിക്കറ്റുകള്‍ വീഴ്ത്താനും 400 റൺസ് കണ്ടെത്താനും ഇംഗ്ലണ്ടിനറിയാമെന്നാണ് റൂട്ടിന്റെ മുന്നറിയിപ്പ്.
 
നേരത്തെ എവേ മത്സരങ്ങളിൽ 20 വിക്കറ്റുകൾ വീഴ്‌ത്താൻ ഞങ്ങൾ കഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അതെങ്ങനെയെന്ന് ഞങ്ങൾക്കറിയാം. കൂടുതല്‍ സ്ഥിരയതോടെ ബാറ്റ് ചെയ്യാനും 400 മുകളില്‍ സ്‌കോര്‍ ചെയ്യാനും ഇന്നത്തെ ടീമിന് സാധിക്കും. അവസാന 12,13 ടെസ്റ്റില്‍ ആറ് ഏഴ് തവണ ഞങ്ങള്‍ 400ന് മുകളില്‍ സ്കോർ ചെയ്‌തിട്ടുണ്ട് അത് വലിയ നേട്ടമാണ്.
 
എതിരാളികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മികച്ച പ്രകടനം നടത്താന്‍ ഇന്നത്തെ ടീമിന് സാധിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനുമുള്ള ശ്രമത്തിലാണ് താരങ്ങളെന്നും റൂട്ട് പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
'ഇത് ഇന്ത്യയാണ്, ഇവിടെ വിലസാമെന്ന് കരുതേണ്ട: ഇംഗ്ലണ്ട് താരങ്ങൾക്ക് മുനന്നറിയിപ്പ്'