ജസ്പ്രീത് ബുംറയുടെ കുഞ്ഞിന് സമ്മാനവുമായി ഷഹീന്‍ അഫ്രീദി; വീഡിയോ വൈറല്‍
ജസ്പ്രീത് ബുംറയുടെ കുഞ്ഞിനുള്ള സമ്മാനപ്പൊതിയുമായാണ് ഷഹീന്‍ അഫ്രീദി എത്തിയത്
ക്രിക്കറ്റ് മൈതാനത്ത് ചിരവൈരികള്‍ ആണെങ്കിലും ഇന്ത്യ, പാക്കിസ്ഥാന്‍ താരങ്ങള്‍ തമ്മിലുള്ള സൗഹൃദം ഏറെ ഊഷമളമാണ്. പാക്കിസ്ഥാന്‍ താരങ്ങളില്‍ പലരുടെയും ഇഷ്ടതാരം ഇന്ത്യയുടെ വിരാട് കോലിയും രോഹിത് ശര്‍മയുമൊക്കെയാണ്. മൈതാനത്തിനു പുറത്ത് ഇരു ടീമിന്റേയും താരങ്ങള്‍ വളരെ സൗഹാര്‍ദ്ദപരമായാണ് പെരുമാറുക. അതിന്റെ ഉദാഹരണമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ. അടുത്തിടെ അച്ഛനായ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ആശംസകളുമായി പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി എത്തിയതാണ് വീഡിയോയില്‍.
ജസ്പ്രീത് ബുംറയുടെ കുഞ്ഞിനുള്ള സമ്മാനപ്പൊതിയുമായാണ് ഷഹീന്‍ അഫ്രീദി എത്തിയത്. 'അള്ളാഹു എപ്പോഴും അവനെ അനുഗ്രഹിക്കട്ടെ, അവന്‍ ഒരു നാള്‍ പുതിയ ബുംറയായി വരട്ടെ' എന്ന് ബുംറയോട് ഷഹീന്‍ അഫ്രീദി പറയുന്നത് വീഡിയോയില്‍ നിന്ന് കേള്‍ക്കാന്‍ കഴിയും.
ജസ്പ്രീത് ബുംറയ്ക്കും ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശനും സെപ്റ്റംബര്‍ നാലിനാണ് ആണ്‍കുഞ്ഞ് പിറന്നത്. സോഷ്യല്‍ മീഡിയയിലൂടെ ബുംറ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അംഗദ് ജസ്പ്രീത് ബുംറ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.Spreading joy
— Pakistan Cricket (@TheRealPCB) September 10, 2023
Shaheen Afridi delivers smiles to new dad Jasprit Bumrah #PAKvIND | #AsiaCup2023 pic.twitter.com/Nx04tdegjX
