1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Jasprit bumrah on virat kohli's 100 test matches milestone

വിജയ‌ത്തേക്കാൾ വലിയ സമ്മാനം നൽകാനാവില്ല: കോലിയുടെ നൂറാം ടെസ്റ്റ് മത്സരത്തെ പറ്റി ബു‌മ്ര

ടെസ്റ്റ്
നൂറാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഗംഭീര വിജയം തന്നെ സമ്മാനിക്കുമെന്ന് സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്ര. 100 ടെസ്റ്റുകൾ കളിക്കുക എന്നത് ഏതൊരു താരത്തെയും സംബന്ധിച്ച് വളരെ സ്പെഷ്യലായ നേട്ടമാണ്. ഇന്ത്യൻ ടീമിനായി വലിയ സംഭാവനകൾ നൽകിയ താരമാണ് കോലി. അദ്ദേഹം അത് തുടരും. തന്റെ തൊപ്പിയില്‍ പൊന്‍തൂവല്‍ പിന്നിടുന്ന കോലിയെ അഭിനന്ദിക്കുന്നു. ജസ്‌പ്രീത് ബു‌മ്ര പറഞ്ഞു.
 
നൂറ് ടെസ്റ്റുകളെന്നത് കോലിയുടെ കഠിനാധ്വാനത്തിന്‍റെ സാക്ഷ്യമാണ്. നൂറാം ടെസ്റ്റില്‍ വിജയത്തേക്കാള്‍ വലിയൊരു സമ്മാനം കോലിക്ക് നല്‍കാനില്ല. ബു‌മ്ര പറഞ്ഞു. ഈ മാസം നാലാം തീയതി മൊഹാലിയിലാണ് കോലിയുടെ നൂറാം ടെസ്റ്റ്. ഇന്ത്യക്കായി 100 ടെസ്റ്റുകൾ കളിക്കുന്ന പന്ത്രണ്ടാമത്തെ മാത്രം താരമാണ് വിരാട് കോലി.
 
99 ടെസ്റ്റില്‍ 27 സെഞ്ചുറിയും ഏഴ് ഇരട്ട സെഞ്ചുറിയും 28 അര്‍ധ സെഞ്ചുറിയും സഹിതം 50.39 ശരാശരിയില്‍ 7962 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. കോലിയുടെ നൂറാം ടെസ്റ്റിൽ 50 ശതമാനം സീറ്റി‌ൽ കാണികൾക്ക് പ്രവേശനം നൽകാൻ ബിസിസിഐ അനുവാദം നൽകിയിരുന്നു.
അടുത്ത ലേഖനം
എല്ലാവര്‍ക്കും നായകന്‍മാരായി; കപ്പിത്താനെ തീരുമാനിക്കാന്‍ സാധിക്കാതെ ആര്‍സിബി