എല്ലാവര്‍ക്കും നായകന്‍മാരായി; കപ്പിത്താനെ തീരുമാനിക്കാന്‍ സാധിക്കാതെ ആര്‍സിബി

രേണുക വേണു| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (08:20 IST)

ഐപിഎല്ലില്‍ എല്ലാ ഫ്രാഞ്ചൈസികളും തങ്ങളുടെ നായകന്‍മാരെ തീരുമാനിച്ചിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തങ്ങളുടെ നായകന്‍ ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. മാര്‍ച്ച് 26 ന് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കും. എന്നാല്‍, നായകനെ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് ആര്‍സിബി. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നായകനെ തേടുന്നത്.

മൂന്ന് പേരാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, ദിനേശ് കാര്‍ത്തിക് എന്നിവരാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് മുതിര്‍ന്ന താരങ്ങള്‍. ഇതില്‍ മാക്‌സ്വെല്‍ നായകസ്ഥാനത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡു പ്ലെസിസ് നായകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായാല്‍ ഉടന്‍ പ്രഖ്യാപനം നടക്കും. വിരാട് കോലിയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും തീരുമാനം.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :