രേണുക വേണു|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (12:32 IST)
വിരാട് കോലി എല്ലായ്‌പ്പോഴും മൂന്നാം നമ്പറില്‍ തന്നെ കളിക്കണമെന്ന് ഇല്ലല്ലോ എന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ശ്രേയസ് അയ്യര്‍ താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആകാശ് ചോപ്രയുടെ ചോദ്യം. രോഹിത് ശര്‍മയ്‌ക്കൊപ്പം കോലിക്ക് ഓപ്പണര്‍ ആകാമല്ലോ എന്ന് ചോപ്ര ചോദിച്ചു. കെ.എല്‍.രാഹുല്‍ നാലാമനും റിഷഭ് പന്ത് അഞ്ചാമനും സൂര്യകുമാര്‍ യാദവോ ഹാര്‍ദിക് പാണ്ഡ്യയോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ആറാം നമ്പറിലും ബാറ്റ് ചെയ്യട്ടെ എന്നും ആകാശ് ചോപ്ര പറഞ്ഞു.