അനുബന്ധ വാര്‍ത്തകള്‍
- India vs Australia, 5th Test: നാളെ കാത്തിരിക്കുന്നത് സൂപ്പര്‍ ത്രില്ലര്‍; സിഡ്‌നിയില്‍ എന്തും സംഭവിക്കാം !
- Virat Kohli: ഓസ്ട്രേലിയയിലേക്ക് ടെസ്റ്റ് കളിക്കാന്‍ ഇനിയൊരു വരവുണ്ടാകില്ല; ഔട്ട്സൈഡ് ഓഫ് ബോളില്‍ വീണ്ടും അടിതെറ്റി കോലി
- Mitchell Starc: 'ഇവന്മാര്ക്ക് ഫോര്‍മാറ്റ് മാറിയോ'; സ്റ്റാര്‍ക്കിനു വയറുനിറച്ച് കൊടുത്ത് ജയ്സ്വാളും പന്തും
- Yashasvi Jaiswal vs Sam Konstas: 'എന്തുപറ്റി കോണ്‍സ്റ്റസ്? നിനക്ക് അടിക്കാന്‍ പറ്റുന്നില്ലേ?'; ഇടതടവില്ലാതെ ചൊറിഞ്ഞ് ജയ്സ്വാള്‍, ഒടുവില്‍ വിക്കറ്റ് (വീഡിയോ)
- Captain Kohli: ക്യാപ്റ്റന്‍സി ഏറ്റെടുത്ത് കോലി; 'തീപിടിച്ച്' സഹതാരങ്ങള്‍
ശക്തമായ പുറംവേദനയുണ്ട്; ബുംറ നാളെ ബാറ്റ് ചെയ്യും, ബൗളിങ്ങിന്റെ കാര്യത്തില്‍ ആശങ്ക !
ബാറ്റ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ലെങ്കിലും ബുംറയ്ക്ക് പന്തെറിയാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്
സിഡ്‌നി ടെസ്റ്റിനിടെ പരുക്കേറ്റ ഇന്ത്യയുടെ താല്‍ക്കാലിക നായകന്‍ ജസ്പ്രിത് ബുംറ നാളെ ബാറ്റ് ചെയ്യാന്‍ ഇറങ്ങും. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഒരു വിക്കറ്റ് കൂടി നഷ്ടമായാല്‍ ബുംറയാണ് ഇനി ബാറ്റ് ചെയ്യാനെത്തേണ്ടത്.
ബാറ്റ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ലെങ്കിലും ബുംറയ്ക്ക് പന്തെറിയാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. രണ്ടാം ദിനമായ ഇന്ന് പരുക്കിനെ തുടര്‍ന്ന് താരം ഗ്രൗണ്ട് വിട്ടിരുന്നു. ശക്തമായ പുറംവേദനയാണ് ബുംറയ്ക്കുള്ളത്. അത്ര ഗുരുതരമല്ലെങ്കിലും ഏതാനും ദിവസം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്സിന്റെ 31-ാം ഓവറിനു ശേഷമാണ് ബുംറ ഗ്രൗണ്ട് വിട്ടത്. പിന്നീട് 20 ഓവര്‍ കൂടി ഓസ്ട്രേലിയ കളിച്ചെങ്കിലും ഒരോവര്‍ പോലും ബുംറയ്ക്ക് എറിയാന്‍ സാധിച്ചില്ല. മാത്രമല്ല താരം ഫീല്‍ഡിലും ഇല്ലായിരുന്നു. ടീം ഡോക്ടര്‍ക്കൊപ്പം ബുംറ സിഡ്നി സ്റ്റേഡിയത്തില്‍ നിന്ന് പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തെ സ്‌കാനിങ് വിധേയനാക്കി. ഒന്നാം ഇന്നിങ്സില്‍ 10 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.