ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കും

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ജനുവരി 2023 (18:35 IST)
പരിക്ക് ഭേദമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര. കഴിഞ്ഞ സെപ്റ്റംബറിൽ ഓസീസിനെതിരെ നടന്ന ടി20 പരമ്പരയിലാണ് താരത്തിന് പരിക്കേറ്റത്. ടി20 ലോകകപ്പ് ഉൾപ്പടെയുള്ള ടൂർണമെൻ്റുകൾ ബുമ്രയ്ക്ക് നഷ്ടമായിരുന്നു.

നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിനൊടുവിൽ താരം ഫിറ്റ്നസ് വീണ്ടെടുത്തായി ബിസിസിഐ വ്യക്തമാക്കി. ഈ മാസം പത്താം തീയതി ശ്രീലങ്കക്കെതിരെയാണ് ആദ്യ ഏകദിനം. ഈ വർഷം ഏകദിന ലോകകപ്പ് കൂടി നടക്കുന്നതിൽ ബുമ്ര മുഴുവൻ കായികക്ഷമതയോടെ കളിക്കണമെന്നത് ഇന്ത്യയ്ക്ക് പ്രധാനമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :