വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെ കളിപ്പിക്കരുത്: ആവശ്യവുമായി മറ്റ് ഫ്രാഞ്ചൈസികൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (16:46 IST)
പതിനഞ്ചാം സീസണിൽ മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങൾ വാംഖഡെയിൽ വെച്ച് നടത്തുന്നതിൽ എതിർപ്പറിയിച്ച് മറ്റ് ഫ്രാഞ്ചൈസികൾ. വാംഖഢെയില്‍ മുംബൈ ഇന്ത്യന്‍സിന് ഹോം മുന്‍തൂക്കം ലഭിക്കും എന്നതാണ് ഫ്രാഞ്ചൈസികള്‍ എതിര്‍പ്പറിയിക്കാന്‍ കാരണം.

ഐപിഎൽ മത്സരങ്ങളുടെ വേദികളുടെയും തീയതികളുടെയും കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല. മുംബൈയിലെയും പുനെയിലെയും അഞ്ച് സ്റ്റേഡിയങ്ങളിലായിട്ടായിരിക്കും 2022 ഐപിഎൽ മത്സരങ്ങൾ സംഘടിപ്പിക്കുക എന്നതാണ് റിപ്പോർട്ട്. മുംബൈ ഇന്ത്യൻ അവരുടെ തട്ടകമായ വാംഖഡെ ഉപയോഗിക്കുന്നത് മറ്റ് ടീമുകൾക്ക് നേരെയുള്ള അനീതിയാണെന്നാണ് ഫ്രാഞ്ചൈസികൾ പറയുന്നത്.

മുംബൈയിലെയും പുനെയിലേയും മറ്റ് വേദികളില്‍ മുംബൈ ഇന്ത്യന്‍സ് കളിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പേര് പുറത്താക്കാൻ താത്‌പര്യമില്ലാത്ത ഫ്രാഞ്ചൈസിയെ ഉദ്ധരിച്ച് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു. ബിസിസിഐ ഈ വിഷയം പരിഗണിക്കുമെന്നാണ് ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ.

ഐപിഎല്‍ ഭരണസമിതിയും ബിസിസിഐയും ഇതുവരെ വരും സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മാര്‍ച്ച് അവസാന വാരം മത്സരങ്ങള്‍ ആരംഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :