'ജഡേജയ്ക്ക് ഇംഗ്ലീഷ് അറിയില്ല'; മഞ്ജരേക്കറുടെ സ്‌ക്രീന്‍ഷോട്ട് പുറത്ത്, വീണ്ടും വിവാദം

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 9 ജൂണ്‍ 2021 (19:50 IST)

രവീന്ദ്ര ജഡേജയും സഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. ജഡേജയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന മഞ്ജരേക്കറുടെ പരാമര്‍ശം വിവാദത്തില്‍. ട്വിറ്ററില്‍ സന്ദേശമയച്ച ആള്‍ക്കാണ് ജഡേജയ്ക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് മഞ്ജരേക്കര്‍ മറുപടി നല്‍കിയത്.

സൂര്യ നാരായണ്‍ എന്ന ആരാധകനാണ് ട്വിറ്ററില്‍ മഞ്ജരേക്കര്‍ തനിക്ക് അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പരസ്യമാക്കിയത്. ഏകദിന ലോകകപ്പിന്റെ സമയത്ത് മഞ്ജരേക്കര്‍ ജഡേജയെ 'പൊട്ടും പൊടിയും മാത്രം അറിയുന്ന ക്രിക്കറ്റ് താരം' എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ പരാമര്‍ശം. ഇതേകുറിച്ച് ജഡേജ ഇതുവരെ പ്രതികരിച്ചിട്ടില്ല.

'നിങ്ങളെ പോലെ താരങ്ങളെ ആരാധിക്കുന്ന ആളല്ല ഞാന്‍. നിങ്ങളുടെ അവസ്ഥ പരിതാപകരമാണ്. താരങ്ങളെ ആരാധിക്കാന്‍ എന്നെ കിട്ടില്ല. ഞാന്‍ ക്രിക്കറ്റിലെ വിശകലനം ചെയ്യുന്ന ആളാണ്. പൊട്ടും പൊടിയും പരാമര്‍ശം കൊണ്ട് ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ജഡേജയ്ക്ക് മനസിലായിട്ടില്ല. കാരണം, അദ്ദേഹത്തിനു ഇംഗ്ലീഷ് അറിയില്ല,' ആരാധകന് നല്‍കിയ മറുപടിയില്‍ മഞ്ജരേക്കര്‍ പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :